വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ​മ​ര​ണം: ഡ​മ്മി പ​രീ​ക്ഷ​ണ​വു​മാ​യി സി​ബി​ഐ
വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ​മ​ര​ണം: ഡ​മ്മി പ​രീ​ക്ഷ​ണ​വു​മാ​യി സി​ബി​ഐ
Tuesday, December 7, 2021 12:47 AM IST
പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​ബി​​​ഐ ഡ​​​മ്മി പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തെ ഓ​​​ടും ഷീ​​​റ്റും മേ​​​ഞ്ഞ ഒ​​​റ്റ​​​മു​​​റി​​​വീ​​​ട്ടി​​​ലാ​​​ണ് സി​​​ബി​​​ഐ ഡി​​​വൈ​​​എ​​​സ്പി ആ​​​ർ. അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഡ​​​മ്മി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​ക സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഡ​​​മ്മി പ​​​രീ​​​ക്ഷ​​​ണം.


ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടേ​​​കാ​​​ലോ​​​ടെ എ​​​ത്തി​​​യ സം​​​ഘം വൈ​​​കുന്നേര മാണു മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​റ്റ​​​മു​​​റി​​​വീ​​​ട്ടി​​​ലെ ക​​​ഴു​​​ക്കോ​​​ലി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​തേ ഭാ​​​ര​​​ത്തി​​​ലും ഉ​​​യ​​​ര​​​ത്തി​​​ലു​​​മു​​​ള്ള ഡ​​​മ്മി​​​ക​​​ൾ ഷാ​​​ളി​​​ലും, ലു​​​ങ്കി​​​മു​​​ണ്ടി​​​ലും കെ​​​ട്ടി​​​ത്തൂ​​​ക്കി​​​യാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം.

പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ കൃ​​​ത്യ​​​മാ​​​യ നി​​​ഗ​​​മ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.