ഡിആർഐ റെയ്ഡ് : 9.65 കിലോഗ്രാം സ്വർണവും 63 ലക്ഷം രൂപയും പിടികൂടി
ഡിആർഐ റെയ്ഡ് : 9.65 കിലോഗ്രാം സ്വർണവും  63 ലക്ഷം രൂപയും പിടികൂടി
Tuesday, December 7, 2021 12:47 AM IST
മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്ത് ര​​ണ്ടി​​ട​​ങ്ങ​​ളി​​ലും കോ​​ഴി​​ക്കോ​​ട്, കൊ​​ച്ചി അ​​ന്താ​​രാഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലു​​മാ​​യി ഡി​​ആ​​ർ​​ഐ കൊ​​ച്ചി സം​​ഘം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ച 9.65 കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​വും 63 ല​​ക്ഷം രൂ​​പ​​യും പി​​ടി​​കൂ​​ടി. വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന് 4.75 കോ​​ടി രൂ​​പ വി​​ല വ​​രും. സം​​ഭ​​വ​​ത്തി​​ൽ ഒ​​ന്പ​​തു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ കാ​​വ​​നൂ​​രി​​ലെ സ്വ​​ർ​​ണം ഉ​​രു​​ക്ക​​ൽ കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ച 5.80 കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​മാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. 2.90 കോ​​ടി രൂ​​പ വി​​ല ​​വ​​രു​​മി​​തി​​ന്. സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് സം​​ഘ​​ത്തി​​ന്‍റെ മു​​ഖ്യ​​ന​​ട​​ത്തി​​പ്പു​​കാ​​ര​​നാ​​യ കാ​​വ​​നൂ​​ർ എ​​ലി​​യാ​​പ​​റ​​ന്പി​​ലെ ഫ​​സ​​ലു​​റ​​ഹ്മാ​​ന്‍റെ വീ​​ട്ടി​​ൽനി​​ന്ന് 850 ഗ്രാം ​​സ്വ​​ർ​​ണ​​വും ഒ​​രു ല​​ക്ഷം രൂ​​പ​​യും, വെ​​ള്ളി​​ല സ്വ​​ദേ​​ശി അ​​ല​​വി​​യു​​ടെ വീ​​ട്ടി​​ൽ നി​​ന്ന് ഒ​​ന്ന​​ര​​ക്കിലോ സ്വ​​ർ​​ണ​​വും 62 ല​​ക്ഷം രൂ​​പ​​യും പി​​ടി​​ച്ചെ​​ടു​​ത്തു.

കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ വ​​ന്നി​​റ​​ങ്ങി​​യ യാ​​ത്ര​​ക്കാ​​രി​​ൽനി​​ന്ന് ഒ​​ന്ന​​രക്കി ലോ സ്വ​​ർ​​ണം പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​വ​​രി​​ൽ നി​​ന്നു ല​​ഭി​​ച്ച വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഡി​​ആ​​ർ​​ഐ സം​​ഘ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യും അ​​റ​​സ്റ്റും. 633 ഗ്രാം ​​സ്വ​​ർ​​ണം കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി​​യെ​​ത്തി​​യ ഇ​​സ്മാ​​യി​​ലി​​ൽനി​​ന്നു പി​​ടി​​കൂ​​ടി. 850 ഗ്രാം ​​സ്വ​​ർ​​ണം ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി​​യെ​​ത്തി​​യ പോ​​ത്ത​​ൻ ഉ​​നൈ​​സി​​ൽ നി​​ന്നു പി​​ടി​​ച്ചു.സ്വ​​ർ​​ണ ഇ​​ട​​പാ​​ടു​​കാ​​രാ​​യ ഒ​​ന്പ​​തു​​പേ​​രെ​​യാ​​ണ് കൊ​​ച്ചി ഡി​​ആ​​ർ​​ഐ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.


മു​​ഹ​​മ്മ​​ദ് മു​​സ്ത​​ഫ, മു​​ഹ​​മ്മ​​ദ് ശി​​ഹാ​​ബു​​ദീ​​ൻ, മു​​ഹ​​മ്മ​​ദ് അ​​ഷ​​റ​​ഫ്, ആ​​ഷി​​ഖ് അ​​ലി, വീ​​രാ​​ൻകു​​ട്ടി എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ മ​​റ്റു​​ള്ള​​വ​​ർ. ഫ​​സ​​ലു​​റ​​ഹ്‌മാൻ, മു​​ഹ​​മ്മ​​ദ് അ​​ഷ​​റ​​ഫ്, ആ​​ഷി​​ഖ് അ​​ലി, വീ​​രാ​​ൻ​​കു​​ട്ടി, അ​​ല​​വി എ​​ന്നി​​വ​​രെ കോ​​ഴി​​ക്കോ​​ട് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. മ​​റ്റു​​ള്ള​​വ​​രെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.