നി​ര്‍​മാ​ണത്തിനിടെ വീ​ടി​ന്‍റെ സ​ണ്‍​ഷെയ്​ഡ് ത​ക​ര്‍​ന്ന് യു​വാ​വ് മ​രി​ച്ചു
Monday, December 6, 2021 12:55 AM IST
കു​​​റ്റ്യാ​​​ടി(​​​കോ​​​ഴി​​​ക്കോ​​​ട്): നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന വീ​​​ടി​​​ന്‍റെ സ​​​ണ്‍​ഷെ​​യ്ഡ് ത​​​ക​​​ർ​​​ന്നു​​വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​ച്ചു. മൂ​​​ന്നു പേ​​​രെ സാ​​​ര​​​മാ​​​യ പ​​​രിക്കു​​​ക​​​ളോ​​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വേ​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കാ​​​ക്കു​​​നി​​​യി​​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

​തീ​​​ക്കു​​​നി സ്വ​​​ദേ​​​ശി​​​യാ​​​യ നെ​​​ല്ലി​​​യു​​​ള്ള പ​​​റ​​​മ്പ​​​ത്ത് ജി​​​തി​​​ൻ (25) ആ​​​ണ് മ​​രി​​ച്ച​​ത്. തീ​​​ക്കു​​​നി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മ​​​ടോം മ​​​രു​​​തു​​​ള്ള​​​തി​​​ൽ വി​​​ഷ്ണു (22), അ​​​ന​​​ന്തോ​​​ത്ത്ബി​​​ജീ​​​ഷ്(33), ത​​​രി​​​പ്പ​​​യി​​​ൽ അ​​​ജീ​​​ഷ് (30) എ​​​ന്നി​​​വ​​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ വ​​​ട​​​ക​​​ര ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

മ​​​ങ്ങാ​​​ട്ടു​​​കു​​​ന്ന് മ​​​ല​​​യി​​​ൽ ക​​​രീ​​​മി​​​ന്‍റെ വീ​​​ട് പ​​ണി​​ക്കി​​​ടെ​​യാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ​വീ​​​ടി​​​നോ​​​ടു ചേ​​​ര്‍​ന്നു​​​ള്ള വി​​​റ​​​കു​​​പു​​​ര​​​യ്ക്ക് മു​​​ക​​​ളി​​​ലാ​​​യി നി​​​ര്‍​മി​​​ച്ച സ​​​ണ്‍​ഷെ​​​യ്ഡ് ത​​​ക​​​ര്‍​ന്നു​​​വീ​​​ണ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന് കാ​​​ര​​​ണ​​​മെ​​​ന്ന് നാ​​​ദാ​​​പു​​​രം ഫ​​​യ​​​ര്‍​ഫോ​​​ഴ്സ് പ​​​റ​​​ഞ്ഞു. ജി​​​തി​​ന്‍റെ അ​​​മ്മ ച​​​ന്ദ്രി. സ​​​ഹോ​​​ദ​​​രി ജി​​​ൻ​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.