എ​ല്ലാ റോ​ഡും ന​ന്നാ​ക​ണം, വ​ര്‍​ക്കിംഗ് ക​ല​ണ്ട​ര്‍ കൊണ്ടുവരും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
എ​ല്ലാ റോ​ഡും ന​ന്നാ​ക​ണം, വ​ര്‍​ക്കിംഗ് ക​ല​ണ്ട​ര്‍ കൊണ്ടുവരും:  മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Monday, December 6, 2021 12:48 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​ല്ലാ റോ​​​ഡും ന​​ന്നാ​​ക​​ണ​​മെ​​ന്നാ​​ണു ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​​ന്നും അ​​തി​​നാ​​ണു ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നും മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. കോ​​ഴി​​ക്കോ​​ട് മാ​​ധ്യ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡു​​​ണ്ട്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നും ത​​​ദ്ദേ​​​ശ​​​സ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നും റോ​​​ഡു​​​ണ്ട്. മ​​​റ്റ് വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും റോ​​​ഡു​​​ക​​​ളു​​​ണ്ട്. അ​​​തി​​​ൽ 32,000 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റേ​​​ത്.

റോ​​ഡ് ആ​​രു​​ടേ​​താ​​ണ് എ​​ന്ന് ജ​​ന​​ത്തി​​ന് അ​​റി​​യേ​​ണ്ട കാ​​ര്യ​​മി​​ല്ല. അ​​വ​​ർ​​ക്ക് ന​​ല്ല റോ​​ഡു​​ക​​ൾ വേ​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ളെ ഏ​​​ൽ​​​പ്പി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ന്നാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


റോ​​​ഡ് നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് വ​​​ര്‍​ക്കിം​​ഗ് ക​​​ല​​​ണ്ട​​​ര്‍ കൊ​​​ണ്ടു​​​വ​​​രും. റോ​​​ഡു​​​ക​​​ളി​​​ലെ അ​​​വ​​​സ്ഥ പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​ല്ലാ​ മാ​​​സ​​​വും റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണം. അ​​തി​​ൽ പി​​ഡ​​​ബ്ല്യു​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പോ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണം. ജൂ​​​ണ്‍ മു​​​ത​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ വ​​​രെ ടെ​​​ന്‍​ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളും മ​​​ഴ​ മാ​​​റു​​​ന്ന ഒ​​​ക്ടോ​​​ബ​​​ര്‍ മു​​​ത​​​ല്‍ അ​​​ഞ്ചു മാ​​​സം റോ​​​ഡു​​പ​​​ണി​​​യും ന​​​ട​​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.