പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ മെ​​ഡി​​ക്ക​​ൽ വി​​ക്ട​​റി ഡേ ​​ആ​​ഘോ​​ഷി​​ച്ചു
പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ മെ​​ഡി​​ക്ക​​ൽ വി​​ക്ട​​റി ഡേ ​​ആ​​ഘോ​​ഷി​​ച്ചു
Monday, December 6, 2021 12:48 AM IST
പാ​​ലാ: 2021 നീ​​റ്റ് പ്ര​​വേ​​ശ​​ന​​പ്പ​​രീ​​ക്ഷ​​യി​​ൽ പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ഉ​​ന്ന​​ത റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യ പ്ര​​തി​​ഭ​​ക​​ളെ അ​​നു​​മോ​​ദി​​ക്കു​​ന്ന​​തി​​നാ​​യി ഡ​​യ​​മ​​ണ്ട് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ബ്രി​​ല്ല്യ​​ന്‍റ് അ​​ക്ക​​ലേ​​ഡ് 2021 ആ​​ഘോ​​ഷി​​ച്ചു.

സ​​മ്മേ​​ള​​നം കേ​​ന്ദ്ര​​വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ സ്റ്റീ​​ഫ​​ൻ ജോ​​സ​​ഫി​​ന്‍റെ സ്വാ​​ഗ​​ത​​പ്ര​​സം​​ഗ​​ത്തി​​നു ശേ​​ഷം ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് റാ​​ങ്കു​​ജേ​​താ​​ക്ക​​ളെ അ​​നു​​മോ​​ദി​​ച്ചു.


സിബിഎ​​സ്ഇ സ്കൂ​​ൾ ദേ​​ശീ​​യ​​ത​​ല​​സ​​മ​​ിതി അ​​ധ്യ​ക്ഷ ഇ​​ന്ദി​​ര രാ​​ജ​​ൻ, കോ​​ട്ട​​യം ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ​നി​​ർ​​മല ജി​​മ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​അ​​ഖി​​ലേ​​ന്ത്യാ റാ​​ങ്കു പ​​ട്ടി​​ക​​യി​​ൽ 500 റാ​​ങ്കു​​വ​​രെ നേ​​ടി​​യ 30 വി​​ദ്യാ​​ർ​​ഥി​ക​​ൾ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡും ഗോ​​ൾ​​ഡ് മെ​​ഡ​​ലും പു​​ര​​സ്കാ​​ര​​വും സ​​മ്മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.