മന്ത്രി റിയാസിനു നടൻ ജയസൂര്യയുടെ വിമർശനവും അഭിനന്ദനവും
മന്ത്രി റിയാസിനു നടൻ ജയസൂര്യയുടെ വിമർശനവും അഭിനന്ദനവും
Sunday, December 5, 2021 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ വേ​ദി​യി​ലിരു​ത്തി സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​ാവ​സ്ഥ​യെ വി​മ​ർ​ശി​ച്ച് ന​ട​ൻ ജ​യ​സൂ​ര്യ. മ​ഴ​യാ​ണു റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്ന മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ ശ​ക്ത​മാ​യാ​ണു ജ​യ​സൂ​ര്യ വി​മ​ർ​ശി​ച്ച​ത്.

കേ​ര​ള​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ചി​റാ​ചു​ഞ്ചി​യി​ൽ റോ​ഡേ ഉ​ണ്ടാ​കി​ല്ലാ​യെ​ന്നാ​യി​രു​ന്നു ന​ട​ന്‍റെ വി​മ​ർ​ശ​നം. ന​ല്ല റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യെ​ന്ന​ത് ഒ​രു പൗ​ര​ന്‍റെ അ​പേ​ക്ഷ​യോ ആ​ഗ്ര​ഹ​മോ അ​ല്ല.

ഭാ​ര്യ​യു​ടെ സ്വ​ർ​ണം പോ​ലും പ​ണ​യം​വ​ച്ചു പ​ണം ക​ണ്ടെ​ത്തി റോ​ഡ് നി​കു​തി​യ​ട​യ്ക്കു​ന്ന​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു. മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​നും ജ​യ​സൂ​ര്യ മ​റ​ന്നി​ല്ല. റി​യാ​സ് ഊ​ർ​ജ​സ്വ​ല​നാ​യ മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.


ത​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യെ​ന്നു ക​ണ്ട ജ​യ​സൂ​ര്യ മ​ന​സി​ൽ തോ​ന്നു​ന്ന​തു പ​റ​ഞ്ഞു​കൊ​ള്ളാ​ൻ മ​ന്ത്രി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​മ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്നു പ​റ​ഞ്ഞു വി​ഷ​യ​ത്തെ ത​ണു​പ്പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.