കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു മരിച്ചതിന് സഹായമില്ല; സംസ്ഥാന പാത ഉപരോധിച്ചു
കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞു മരിച്ചതിന് സഹായമില്ല; സംസ്ഥാന പാത ഉപരോധിച്ചു
Sunday, December 5, 2021 12:22 AM IST
താ​​മ​​ര​​ശേ​​രി: ക​​ട്ടി​​പ്പാ​​റ​​യി​​ൽ കാ​​ട്ടു​​പ​​ന്നി​​യി​​ടി​​ച്ച് ഓ​​ട്ടോ മ​​റി​​ഞ്ഞ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലി​​ക്കെ മ​​രി​​ച്ച എ​​ര​​പ്പാ​​ൻതോ​​ട് സ്വ​​ദേ​​ശി​​യു​​ടെ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി താ​​മ​​ര​​ശേ​​രി റേ​​ഞ്ച് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ക​​ർ​​ഷ​​ക​​സം​​ഘ​​ട​​ന​​ക​​ൾ സം​​സ്ഥാ​​ന പാ​​ത ഉ​​പ​​രോ​​ധി​​ച്ചു.

കൂ​​രാ​​ച്ചു​​ണ്ട് എ​​ര​​പ്പാ​​ൻ​​തോ​​ട് ആ​​ല​​കു​​ന്ന​​ത്ത് റ​​ഷീ​​ദി (45)​​ന്‍റെ മൃ​​ത​​ദേ​​ഹ​​വു​​മാ​​യാ​​ണ് ഇ​​ന്ന​​ലെ താ​​മ​​ര​​ശേ​​രി ആ​​ർ​​എ​​ഫ്ഒ ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ പ്ര​​തി​​ഷേ​​ധം ന​​ട​​ന്ന​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നേ​​കാ​​ൽ മു​​ത​​ൽ നാ​​ലു മ​​ണി​​വ​​രെ​​യാ​​യി​​രു​​ന്നു കൊ​​യി​​ലാ​​ണ്ടി-​​എ​​ട​​വ​​ണ്ണ സം​​സ്ഥാ​​ന പാ​​ത ഉ​​പ​​രോ​​ധി​​ച്ച​​ത്.

അ​​പേ​​ക്ഷ ല​​ഭി​​ക്കു​​ന്ന​​പ​​ക്ഷം അ​​ടി​​യ​​ന്ത​​ര തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ഡി​​എ​​ഫ്ഒ​​യും ആ​​ർ​​എ​​ഫ്ഒ എം.​​കെ. രാ​​ജീ​​വ് കു​​മാ​​റും അ​​റി​​യി​​ച്ച​​തോ​​ടെ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച് അ​​പേ​​ക്ഷ ന​​ൽ​​കി മൃ​​ത​​ദേ​​ഹം വ​​ഹി​​ച്ച ആം​​ബു​​ല​​ൻ​​സു​​മാ​​യി മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.


വി​​ഫാം ചെ​​യ​​ർ​​മാ​​ൻ ജോ​​യ് ക​​ണ്ണ​​ഞ്ചി​​റ, സെ​​ക്ര​​ട്ട​​റി സു​​മി​​ൻ എ​​സ്. നെ​​ടു​​ങ്ങാ​​ട​​ൻ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ബാ​​ബു പു​​തു​​പ്പ​​റ​​മ്പി​​ൽ, ക​​ർ​​ഷ​​ക കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ജൂ​​ഷ് മാ​​ത്യു, രാ​​ജു മു​​ണ്ട​​ന്താ​​നം, സെ​​മി​​ലി സു​​നി​​ൽ, ലീ​​ലാ​​മ്മ ജോ​​സ് മം​​ഗ​​ല​​ത്ത്, നാ​​സ​​ർ എ​​സ്‌​​റ്റേ​​റ്റ്മു​​ക്ക്, കു​​ഞ്ഞാ​​ലി, ജോ​​ൺ​​സ​​ൺ ക​​ക്ക​​യം, കെ.​​വി. സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.