സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4995 പേ​ർ​ക്ക് കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ  4995 പേ​ർ​ക്ക് കോ​വി​ഡ്
Saturday, December 4, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4995 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 62,343 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. 8.01 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക്.

44 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​കൂ​​​ടാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 225 മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ മ​​​ര​​​ണം 41,124 ആ​​​യി. 4463 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 44,637 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-790, എ​​​റ​​​ണാ​​​കു​​​ളം-770, കോ​​​ഴി​​​ക്കോ​​​ട്-578, കോ​​​ട്ട​​​യം-532, തൃ​​​ശൂ​​​ർ-511, കൊ​​​ല്ലം-372, ക​​​ണ്ണൂ​​​ർ-284, പ​​​ത്ത​​​നം​​​തി​​​ട്ട-243, മ​​​ല​​​പ്പു​​​റം-205, ആ​​​ല​​​പ്പു​​​ഴ-195, വ​​​യ​​​നാ​​​ട്-158, ഇ​​​ടു​​​ക്കി-148, പാ​​​ല​​​ക്കാ​​​ട്-130, കാ​​​സ​​​ർ​​​ഗോ​​​ഡ്-79.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.