ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു രണ്ടു പ​ദ്ധ​തി​ക​ൾ
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു രണ്ടു പ​ദ്ധ​തി​ക​ൾ
Saturday, December 4, 2021 12:20 AM IST
തൃ​​​​ശൂ​​​​ർ: അ​​​​ന്താ​​​​രാഷ്‌ട്ര ഭി​​​​ന്ന​​​​ശേ​​​​ഷി ദി​​​​ന​​​​ത്തി​​​​ൽ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കാ​​​​യി ര​​​​ണ്ടു പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​കൂ​​​​ടി സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി വ​​​​കു​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ചു. തൃ​​​​ശൂ​​​​ർ വി​​​​കെ​​​​എ​​​​ൻ മേ​​​​നോ​​​​ൻ ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഭി​​​​ന്ന​​​​ശേ​​​​ഷി ദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു​​​​വാ​​​​ണ് സു​​​​നീ​​​​തി, ശ്രേ​​​​ഷ്ഠം പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​താ​​​​ണ് സു​​​​നീ​​​​തി പോ​​​​ർ​​​​ട്ട​​​​ൽ. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലെ ക​​​​ലാ-​​​​കാ​​​​യി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​ഭി​​​​രു​​​​ചി​​​​യു​​​​മു​​​​ള്ള​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി അ​​​​വ​​​​ർ​​​​ക്കു മി​​​​ക​​​​ച്ച പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ശ്രേ​​​​ഷ്ഠം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​വു​​​​തെ​​​​ളി​​​​യി​​​​ച്ച ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളും ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.