സ്വ​ര്‍​ണ​ക്ക​ട​ത്ത്: ജു​ഡീഷല്‍ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്ത​തി​നെ​തി​രാ​യ അ​പ്പീ​ല്‍ മാ​റ്റി
Wednesday, December 1, 2021 1:14 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര​​​ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കെ​​​തി​​​രേ ജു​​​ഡീ​​ഷല്‍ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു സ്റ്റേ ​​​ചെ​​​യ്ത സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​പ്പീ​​​ല്‍ ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി നി​​​ല​​​നി​​​ല്‍​ക്കു​​​മോ​​​യെ​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി ഈ ​​മാ​​സം 20ലേ​​​ക്ക് മാ​​​റ്റി. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ പ​​​റ​​​യാ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ന്നെ​​​ന്ന് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷും പി.​​​എ​​​സ്. സ​​​രി​​​ത്തും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് ഈ ​​​കേ​​​സി​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് വി.​​​കെ. മോ​​​ഹ​​​ന​​​നെ സ​​​ര്‍​ക്കാ​​​ര്‍ ജു​​​ഡീ​​​ഷല്‍ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച​​​ത്.


എ​​​ന്നാ​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കെ​​​തിരേ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​ഡി കൊ​​​ച്ചി സോ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ലെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഈ ​​​ന​​​ട​​​പ​​​ടി ഓ​​​ഗ​​​സ്റ്റ് 11ന് ​​​സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു. ഈ ​​​സ്റ്റേ ന​​​ട​​​പ​​​ടി​​​യെ ചോ​​​ദ്യം ചെ​​​യ്താ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.