എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ മ​ക​ന്‍ ഹാ​ഷി​ഷു​മാ​യി പി​ടി​യി​ല്‍
Tuesday, November 30, 2021 12:34 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മ​​​ക​​​ന്‍ മാ​​ര​​​​ക​​​ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ കേ​​​സി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് റേ​​​ഞ്ച് എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍​സ്പ​​​ക്ട​​​ര്‍ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. ഒ.​​​ബി.​​​ ഗ​​​ണേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം .

കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍​ കോ​​​ള​​​ജി​​​ലെ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യും എ​​​ക്‌​​​സൈ​​​സ് ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ മ​​​ക​​​നു​​​മാ​​​യ നി​​​ര്‍​മ​​​ലി​​​നെ​​​യാ​​​ണ് നാ​​​ലു ഗ്രാം ​​​ഹാ​​​ഷി​​​ഷു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ര്‍​പി​​​എ​​​ഫ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. എ​​​ക്‌​​​സൈ​​​സി​​​നു കൈ​​​മാ​​​റി​​​യ പ്ര​​​തി​​​യെ പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ചി​​​രു​​​ന്നു.

യു​​​വാ​​​വ് മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​ണെ​​​ന്നും സ്വ​​​യം ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യാ​​​ണ് എ​​​ത്തി​​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. മം​​​ഗ​​​ളൂ​​രു, ​ഗോ​​​വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു സം​​​ഘ​​​ത്തി​​​ല്‍നി​​​ന്നാ​​ണു ഹാ​​​ഷി​​​ഷ് വാ​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണ് എ​​​ക്‌​​​സൈ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍‌. ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​വാ​​​വി​​​നെ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ചോ​​​ദ്യംചെ​​​യ്യും. മാ​​​ര​​​ക ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യാ​​​ണ് യു​​​വാ​​​വി​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ങ്കി​​​ലും ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ച ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, കു​​​റ​​​ഞ്ഞ അ​​​ള​​​വി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യാ​​​ല്‍ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​യ്ക്കാ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ണ്ടെ​​​ന്നും യു​​​വാ​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​ അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ല്‍, ര​​​ണ്ടു​​​ദി​​​വ​​​സം മു​​​ന്‍​പ് 2.1 ഗ്രാം ​​​ബ്രൗ​​​ണ്‍​ഷു​​​ഗ​​​റു​​​മാ​​​യി ര​​​ണ്ടു യു​​​വാ​​​ക്ക​​​ള്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത് എ​​​ക്സൈ​​​സ് വാ​​​ര്‍​ത്താ​​​ക്കു​​​റി​​​പ്പാ​​​യി ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​യു​​​വാ​​​ക്ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി ഇ​​​രു​​​വ​​​രെ​​​യും റി​​​മാ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.