എംജി സർവകലാശാലയിൽ ’താളവാദ്യത്തിന്‍റെ ശാസ്ത്രം’ ഡിസംബർ 16, 17 തീയതികളിൽ
Monday, November 29, 2021 12:14 AM IST
കോ​​​ട്ട​​​യം: എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ ഫോ​​​ർ സ്റ്റ​​​ഡീ​​​സ് ഇ​​​ൻ മ്യൂ​​​സി​​​ക് (ഐ​​​യു​​​സി​​​എ​​​സ്എ​​​സ്എം) അ​​​ടു​​​ത്ത​​​മാ​​​സം 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ’താ​​​ള​​​വാ​​​ദ്യ​​​ത്തി​​​ന്‍റെ ശാ​​​സ്ത്രം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ അ​​​ധി​​​ക​​​രി​​​ച്ചു​​​ള്ള ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​ഗീ​​​ത​​​ജ്ഞ​​​നും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ആ​​​ല​​​പ്പി രം​​​ഗ​​​നാ​​​ഥി​​​നെ ആ​​​ദ​​​രി​​​ക്കും.

16നു ​​​രാ​​​വി​​​ലെ 9.30ന് ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. സാ​​​ബു തോ​​​മ​​​സ് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​സൂ​​​ത്ര​​​ണ​​​ബോ​​​ർ​​​ഡം​​​ഗ​​​വും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ഡോ. ​​​ബി. ഇ​​​ക്ബാ​​​ൽ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. സി.​​​ടി. അ​​​ര​​​വി​​​ന്ദ​​​കു​​​മാ​​​ർ, ഐ​​​യു​​​സി​​​എ​​​സ്എ​​​സ്എം ഓ​​​ണ​​​റ​​​റി ഡ​​​യ​​​റ​​​ക്‌​​​ട​​​ർ പ്ര​​​ഫ. കെ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
പാ​​​റ​​​ശാ​​​ല ര​​​വി (മൃ​​​ദം​​​ഗം), ച​​​ന്ദ്ര​​​ശേ​​​ഖ​​​ര ശ​​​ർ​​​മ്മ (ഘ​​​ടം), വി​​​ജ​​​യ് ന​​​ടേ​​​ശ​​​ൻ, മ​​​നോ​​​ജ് കു​​​റൂ​​​ർ, ര​​​ത്ന​​​ശ്രീ അ​​​യ്യ​​​ർ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ക്കും.


17ന് ​​​ന​​​ട​​​ക്കു​​​ന്ന വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ കൃ​​​ഷ്ണ​​​ദാ​​​സ് (ഇ​​​ട​​​യ്ക്ക), വി​​​ജ​​​യ് ന​​​ടേ​​​ശ​​​ൻ, വി.​​​കെ.​​​കെ. ഹ​​​രി​​​ഹ​​​ര​​​ൻ (മി​​​ഴാ​​​വ്), കോ​​​ട്ട​​​യം മു​​​ര​​​ളീ​​​ധ​​​ര​​​ൻ (മോ​​​ർ​​​ഷാം​​​ഗ്), ആ​​​ല​​​പ്പു​​​ഴ വി​​​ജ​​​യ​​​കു​​​മാ​​​ർ (ത​​​കി​​​ൽ), തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത​​​ജ്ഞ​​​ർ തി​​​രു​​​വി​​​ഴ ജ​​​യ​​​ശ​​​ങ്ക​​​റെ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ സി​​​ൻ​​​ഡി​​​ക്ക​​​റ്റം​​​ഗം പ്രൊ​​​ഫ. പി. ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ആ​​​ദ​​​രി​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​ന് മു​​​ന്പാ​​​യി പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 40 പേ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.mgu.ac.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. 9446356612 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ലും [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലും വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.