ബെ​ന്നി​ച്ച​ൻ തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷൻ: കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം തേ​ടി
Sunday, November 28, 2021 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി കേ​​​ന്ദ്രം. ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​നെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച അ​​​ച്ച​​​ട​​​ക്കന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​വും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചാണ് കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.


ത​​​ങ്ങ​​​ളു​​​ടെ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച സ​​​സ്പെ​​​ൻ​​​ഷ​​​ൻ ന​​​ട​​​പ​​​ടി മാ​​​ധ്യ​​​മ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് അ​​​റി​​​ഞ്ഞ​​​തെ​​​ന്നും അ​​​ച്ച​​​ട​​​ക്കന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വ​​​നം- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ഐ​​​എ​​​ഫ്എ​​​സ് ഡി​​​വി​​​ഷ​​​നി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ എ.​​​കെ. മൊ​​​ഹ​​​ന്തി​​​യു​​​ടെ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.