റോ​ഡിൽ പ്ര​ക​ട​ന​ങ്ങ​ൾ പാടില്ലെന്നു ഹൈ​ക്കോ​ട​തി
റോ​ഡിൽ പ്ര​ക​ട​ന​ങ്ങ​ൾ  പാടില്ലെന്നു ഹൈ​ക്കോ​ട​തി
Saturday, November 27, 2021 1:28 AM IST
കൊ​ച്ചി: റോ​ഡു​ക​ളും ഫു​ട്പാ​ത്തു​ക​ളും കൈ​യേ​റി പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ത്താ​ന്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു സം​ഘ​ട​ന​യെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.

മ​ണ്ഡ​ല -മ​ക​ര​വി​ള​ക്കു സീ​സ​ണ്‍ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ സം​ബ​ന്ധി​ച്ച പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് തേ​ട​ണ​മെ​ന്ന ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.


ന​ട​പ്പാ​ത​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​വാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. അം​ഗ​പ​രി​മി​ത​ര​ട​ക്ക​മു​ള്ള കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. റോ​ഡു​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും താ​ത്കാ​ലി​ക പ​ന്ത​ല്‍ കെ​ട്ടി​യു​ള്ള യോ​ഗ​ങ്ങ​ള്‍​ക്കു പോ​ലും അ​നു​മ​തി ന​ല്‍​കു​ന്നു​ണ്ട്. ഇ​വ​യൊ​ന്നും പാ​ടി​ല്ലെ​ന്നു സു​പ്രീം കോ​ട​തി​യു​ള്‍​പ്പെ​ടെ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.