ജ​ല അ​ഥോ​റി​റ്റി കു​ഴി​ക്കു​ന്ന റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്നി​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി
ജ​ല അ​ഥോ​റി​റ്റി കു​ഴി​ക്കു​ന്ന റോ​ഡു​ക​ൾ  സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്നി​ല്ലെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക്കാ​​​യി വെ​​​ട്ടി​​​പ്പൊ​​​ളി​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ൾ ജ​​​ല അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പി​​​ന്നീ​​​ട് സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

റോ​​​ഡു​​​ക​​​ൾ സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ൻ ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം കാ​​​ണി​​​ക്കു​​​ന്നി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റോ​​​ഡു​​​ക​​​ളും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റേ​​​ത​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ റോ​​​ഡു​​​ക​​​ളി​​​ൽ ഒ​​​ന്ന് മാ​​​ത്ര​​​മാ​​​ണ് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റേ​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


റോഡുകളിൽ ജ​​​ല അ​​​ഥോ​​​റി​​​റ്റി കു​​​ഴി​​​ക്കു​​​ന്ന കുഴിക​​​ൾ സ​​​മ​​​യ​​​ത്ത് അ​​​ടയ്ക്കു​​​ന്നി​​​ല്ലെ​​​ന്ന പൊ​​​തു​​​മ​​​രാ​​​മ​​​ത്തു​​​വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ അ​​​റി​​​യി​​​ച്ചു.

മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​ണ്. മ​​​ന്ത്രി​​​ത​​​ല ച​​​ർ​​​ച്ച അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.