ക്രൈ​സ്ത​വ​രോ​ടു​ള്ള വി​വേ​ച​നം പ്ര​തി​ഷേ​ധാ​ര്‍​ഹം: പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍
Thursday, October 28, 2021 12:59 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​റു വി​​​ജ്ഞാ​​​പി​​​ത മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ക്രൈ​​​സ്ത​​​വ​​​രോ​​​ടു ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പു​​​ല​​​ര്‍​ത്തു​​​ന്ന വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്നു സീ​​​റോ​​​ മ​​​ല​​​ബാ​​​ര്‍​ സ​​​ഭ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ന്‍ യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​വ​​​കു​​​പ്പു വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ര്‍​ത്തി​​​യ 80:20 എ​​​ന്ന വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​യ അ​​​നു​​​പാ​​​തം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്കു വീ​​​തി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍​മേ​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഹ​​​ര്‍​ജി​ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളു​​ക​​യും ചെ​​യ്തു. ​

ഇ​​​തി​​​നെ​​തി​​രേ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ഫ​​​യ​​​ല്‍ ചെ​​​യ്തി​​​രി​​​ക്കു​​​ക​​യാ​​ണ്. സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ലും മ​​​റ്റും സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍നി​​​ന്നു ചു​​​വ​​​ടു​​​മാ​​​റി​​​യ​​​തു ചി​​​ല സ​​​മ്മ​​​ര്‍​ദ​​​ങ്ങ​​​ളെ തു​​​ട​​​ര്‍​ന്നാ​​​ണെ​​​ന്നു ന്യാ​​​യ​​​മാ​​​യും അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.


ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ 24355/ 2020 വി​​​ധി​​​ക്കെ​​​തി​​രേ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​പ്പീ​​​ല്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ സ​​ർ​​ക്കാ​​ർ ത​​​യാ​​​റാ​​​ക​​​ണം. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന തെ​​​റ്റാ​​​യ നി​​​ല​​​പാ​​​ടു തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ന്‍ മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.

ക​​​ണ്‍​വീ​​​ന​​​ര്‍ ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, അം​​​ഗ​​​ങ്ങ​​​ളാ​​​യ ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ല്‍​പു​​​ര​​​യി​​​ട​​​ത്തി​​​ല്‍, അ​​​സി. സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.