മോ​ട്ടോ​ർ ക്യാ​ബ് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി: തീ​യ​തി നീ​ട്ടി
മോ​ട്ടോ​ർ ക്യാ​ബ്  വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി: തീ​യ​തി നീ​ട്ടി
Thursday, October 28, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 10 വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​യ്ക്കാ​​​ൻ അ​​​നു​​​വാ​​​ദം ല​​​ഭി​​​ച്ച മോ​​​ട്ടോ​​​ർ ക്യാ​​​ബ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കു​​​ടി​​​ശി​​​ക​​​യു​​​ള്ള മൂ​​​ന്ന് ദ്വൈ​​​മാ​​​സ ത​​​വ​​​ണ​​​ക​​​ൾ അ​​​ട​​​യ്ക്കേ​​​ണ്ട തീ​​​യ​​​തി ന​​​വം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു.

15 വ​​​ർ​​​ഷ​​​ത്തെ ഒ​​​റ്റ​​​ത്ത​​​വ​​​ണ നി​​​കു​​​തി​​​ക്കുപ​​​ക​​​രം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി അ​​​ട​​​ച്ച​​​വ​​​ർ​​​ക്ക് ബാ​​​ക്കി 10 വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി​​​ക്ക് 10 ദ്വൈ​​​മാ​​​സ ത​​​വ​​​ണ​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്.

ആ​​​ദ്യ ഗ​​​ഡു മേ​​​യ് 10 ന് ​​​മു​​​ൻ​​​പ് അ​​​ട​​​യ്ക്കാ​​​നും തു​​​ട​​​ർ​​​ന്നു​​​ള്ള​​​വ​​​യ്ക്ക് ഒ​​​മ്പ​​​ത് ദ്വൈ​​​മാ​​​സ ത​​​വ​​​ണ​​​ക​​​ളും നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മേ​​​യ് മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഭാ​​​ഗി​​​ക ലോ​​​ക്ഡൗ​​​ൺ ആ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ട്ടി​​​രു​​​ന്നു . പ​​​ല വാ​​​ഹ​​​ന​​​ങ്ങ​​​ളും ബ്ലാ​​​ക്ക് ലി​​​സ്റ്റി​​​ൽ​​​പ്പെ​​​ട്ട് നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞി​​​ല്ല . ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​യ​​​തി നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.