കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​ണ്ട​ക്ട​ർ സീ​റ്റി​ന​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​ൻ അ​നു​മ​തി
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​ണ്ട​ക്ട​ർ  സീ​റ്റി​ന​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​ൻ അ​നു​മ​തി
Thursday, October 28, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​വു​​​ന്ന ക​​​ണ്ട​​​ക്ട​​​ർ സീ​​​റ്റു​​​ക​​​ളി​​​ൽ ക​​​ണ്ട​​​ക്ട​​​ർ​​​ക്കു പു​​​റ​​​മെ ഒ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​നെ ഇ​​​രു​​​ന്നു യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. എ​​​ന്നാ​​​ൽ, വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രാ​​​ണെ​​​ങ്കി​​​ൽ ഈ ​​​സീ​​​റ്റി​​​ൽ സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​രെ മാ​​​ത്ര​​​മേ ഇ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ.

യാ​​​ത്ര​​​ക്കാ​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മാ​​​സ്ക് ധ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണം. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ലും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും വാ​​​ക്സി​​​നെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​മാ​​​ണ് തീ​​​രു​​​മാ​​​നം.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക​​​ട​​​ക്കം ഒ​​​രു സീ​​​റ്റി​​​ൽ ഒ​​​രാ​​​ൾ എ​​​ന്ന നി​​​ബ​​​ന്ധ​​​ന വ​​​ന്നി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി​​​യും സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ട് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.