തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,163 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.05%. ഇന്നലെ 90 മരണം സ്ഥിരീകരിച്ചു.
ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും മതിയായ രേഖകളില്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 29,355 ആയി.
ഇന്നലെ 79,122 സാന്പിളുകൾ പരിശോധിച്ചു. 67 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 6,960 പേർ രോഗമുക്തി നേടി. 74,456 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസർഗോഡ് 127.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.