ബൈ​ക്ക് യാ​ത്ര​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽനി​ന്നു തെ​റി​ച്ചു​വീ​ണ പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു
ബൈ​ക്ക് യാ​ത്ര​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽനി​ന്നു തെ​റി​ച്ചു​വീ​ണ പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു
Monday, October 25, 2021 12:37 AM IST
തി​രു​വ​ല്ല: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് പി​ന്നി​ലി​രു​ന്ന് പോ​കു​ന്പോ​ൾ അ​മ്മ​യു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​വി​ട്ട് റോ​ഡി​ൽ വീ​ണ പി​ഞ്ചു​കു​ഞ്ഞി​നു ദാ​രു​ണാ​ന്ത്യം.

തി​രു​വ​ല്ല ക​വി​യൂ​ർ മ​ത്തി​മ​ല​മൈ​ലും​മൂ​ട്ടി​ൽ ര​ഞ്ജി​ത് - ഗീ​ത ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള ആ​ദി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കോ​ട്ടൂ​ർ നാ​ഴി​പ്പാ​റ വ​ട്ട​മ​ല​യി​ൽ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.


ഗീ​ത​യു​ടെ വീ​ട്ടി​ൽ പോ​യി ബൈ​ക്കി​ൽ മ​ട​ങ്ങി​വ​ര​വെ ഇ​വ​ർ​ക്ക് ത​ല​ചു​റ്റ​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കൈ​യി​ൽ പി​ടി​ച്ചി​രു​ന്ന കു​ഞ്ഞു​മാ​യി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും പി​ഞ്ചു​കു​ഞ്ഞ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.