കേ​ര​ള​ത്തി​ലെ സി​പി​എം മോ​ദി​യു​ടെ കാ​ർ​ബ​ണ്‍ കോ​പ്പി: കെ.​ മു​ര​ളീ​ധ​ര​ൻ
കേ​ര​ള​ത്തി​ലെ സി​പി​എം  മോ​ദി​യു​ടെ കാ​ർ​ബ​ണ്‍  കോ​പ്പി: കെ.​ മു​ര​ളീ​ധ​ര​ൻ
Monday, October 25, 2021 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം മോ​​​ദി​​​യു​​​ടെ കാ​​​ർ​​​ബ​​​ണ്‍ കോ​​​പ്പി​​​യാ​​​ണെ​​​ന്നും പ​​​ക​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റും രാ​​​ത്രി ബി​​​ജെ​​​പി​​​യു​​​മാ​​​ണെ​​​ന്നും കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി. ലാ​​​വ്‌​​​ലി​​​ൻ കേ​​​സ് അ​​​ന​​​ന്ത​​​മാ​​​യി നീ​​​ളു​​​ന്ന​​​തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണ വ്യ​​​ക്ത​​​മാ​​​ണ്.

ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ത്ത ഏക ബി​​​ജെ​​​പിഇ​​​ത​​​ര മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ചു​​​വ​​​പ്പി​​​നെ ക്കാ​​​ൾ താ​​​ത്പ​​​ര്യം കാ​​​വി​​​യോ​​​ടാ​​​ണ്. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും അ​​​മി​​​ത്ഷാ​​​യും ക​​​ഴി​​​ഞ്ഞാ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നാ​​​ശം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ്. അ​​​താ​​​ണ് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തെ സി​​​പി​​​എം എ​​​തി​​​ർ​​​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.