ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ലു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ലു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Saturday, October 23, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട തീ​​​വ്രമ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത. ​

നാ​​​ല് ജി​​​ല്ല​​​ക​​​ളി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടാ​​ണ്. എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടു​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 11 മു​​​ത​​​ൽ 20 വരെ സെ​​​ന്‍റി​​​മീ​​​റ്റ​​​ർ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 വരെ സെ​​​ന്‍റിമീ​​​റ്റ​​​ർ മ​​​ഴ​​​യ്ക്കു​​​മാ​​​ണ് സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.