മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ള്‍ വാ​ക്ക്-​ഇ​ന്‍ ഷോ​പ്പു​ക​ളാ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചെ​ന്ന് ഹൈ​ക്കോ​ട​തി
മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ള്‍ വാ​ക്ക്-​ഇ​ന്‍ ഷോ​പ്പു​ക​ളാ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചെ​ന്ന് ഹൈ​ക്കോ​ട​തി
Friday, October 22, 2021 1:05 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​ൾ ക്യൂ ​​​നി​​​ല്‍​ക്കാ​​​തെ മ​​​ദ്യം വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യു​​​ന്ന വാ​​​ക്ക്-​​​ഇ​​​ന്‍ ഷോ​​​പ്പു​​​ക​​​ളാ​​​ക്കേ​​​ണ്ട കാ​​​ലം അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​ന്‍റെ​​​യും ബി​​​വറേജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ തേ​​​ടി​.

ബെ​​​വ്‌​​​കോ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ല്‍ മ​​​തി​​​യാ​​​യ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് തൃ​​​ശൂ​​​രി​​​ലെ മൈ ​​​ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​യി​​​ന്‍റ്​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ ന​​​ല്‍​കി​​​യ കോ​​​ട​​​ത​​​യി​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ഹ​​​ര്‍​ജി ന​​​വം​​​ബ​​​ര്‍ ഒ​​​മ്പ​​​തി​​​നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.


ക്യൂ ​​​നി​​​ന്നു മ​​​ദ്യം വാ​​​ങ്ങു​​​ന്ന സ്ഥി​​​തി മാ​​​റ​​​ണം. ആ​​​യി​​​ര​​​ങ്ങ​​​ള്‍ ചെ​​​ല​​​വി​​​ടാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രാ​​​ണ് മ​​​ദ്യം വാ​​​ങ്ങാ​​​ന്‍ വ​​​രു​​​ന്ന​​​ത്. സം​​​വ​​​ര​​​ണ​​​മോ സ​​​ബ്‌​​​സി​​​ഡി​​​യോ ഒ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല. മ​​​റ്റു ഷോ​​​പ്പു​​​ക​​​ളി​​​ലെ​​​ന്ന​​​പോ​​​ലെ ക​​​യ​​​റി​​​ച്ചെ​​​ന്ന് മ​​​ദ്യം വാ​​​ങ്ങി മ​​​ട​​​ങ്ങാ​​​ന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.