അലന്‍റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
Wednesday, October 20, 2021 12:39 AM IST
കൂ​ട്ടി​ക്ക​ൽ/​കോ​ട്ട​യം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​പ്പ​ള്ളി​യി​ൽനി​ന്നും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ല​ഭി​ച്ച മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ കാ​ണാ​താ​യ ആ​റ്റു​ചാ​ലി​ൽ ജോ​മി​യു​ടെ മ​ക​ൻ അ​ല​ന്‍റെ (13) ആ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ പ​തി​മൂ​ന്നു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തി​യ​തി​നാ​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​തെ​ന്ന് ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശി​ര​സും കാ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ല​ഭി​ച്ച​തി​നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി സാം​പി​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ല​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഏ​ന്ത​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.


അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച പ്ലാ​പ്പ​ള്ളി​യി​ൽ നി​ന്നും ല​ഭി​ച്ച ശി​ര​സ​റ്റ പു​രു​ഷ മൃ​ത​ദേ​ഹം ആ​രു​ടെ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.