കക്കിയും ഷോളയാറും തുറന്നു
കക്കിയും ഷോളയാറും തുറന്നു
Tuesday, October 19, 2021 1:30 AM IST
പ​ത്ത​നം​തി​ട്ട/ചാലക്കുടി: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ ക​ക്കി-ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ളും ഷോ​ള​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ളും ഇ​ന്ന​ലെ തു​റ​ന്നു. ഇന്നലെ രാ​വി​ലെ 11 ഓ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ആ​ദ്യ​ത്തെ ഷ​ട്ട​റും 15 മി​നി​റ്റിനു​ശേ​ഷം ര​ണ്ടാ​മ​ത്തെ ഷ​ട്ട​റും തു​റ​ന്നു.

ര​ണ്ടു ഷ​ട്ട​റു​ക​ളും 30 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. 100 മു​ത​ൽ 200 ക്യു​സെക്സ് വെ​ള്ള​മാ​ണു പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. സം​ഭ​ര​ണി​യു​ടെ ജ​ല​നി​ര​പ്പ് 94 ശ​ത​മാ​നം എ​ത്തി​യ​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ജ​ല​നി​ര​പ്പു ക്ര​മീ​ക​രി​ച്ച​ത്. പ​ന്പാ​ന​ദി​യു​ടെ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.