അ​ന്ന ബെ​ൻ ന​ടി, ജ​യ​സൂ​ര്യ ന​ട​ൻ
അ​ന്ന ബെ​ൻ ന​ടി, ജ​യ​സൂ​ര്യ ന​ട​ൻ
Sunday, October 17, 2021 1:47 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ‘ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച’​നാ​ണു മി​ക​ച്ച സി​നി​മ. ‘വെ​ള്ളം’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നാ​യി ജ​യ​സൂ​ര്യ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ‘ക​പ്പേ​ള’​യി​ലെ അ​ഭി​ന​യം അ​ന്ന ബെ​ന്നി​നെ മി​ക​ച്ച ന​ടി​യാ​ക്കി.

‘എ​ന്നി​വ​ർ’ എ​ന്ന സി​നി​മ​യി​ലൂ​ടെ സി​ദ്ധാ​ർ​ഥ് ശി​വ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് ജി​യോ ബേ​ബി (​ചി​ത്രം: ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൻ). ‘അ​യ്യ​പ്പ​നും കോ​ശി​യു​’മാ​ണ് മി​ക​ച്ച ജ​ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​ള്ള ചി​ത്രം. മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം ‘തി​ങ്ക​ളാ​ഴ്ച നി​ശ്ച​യ’​മാ​ണ്. ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ‘ക​പ്പേ​ള​’യി​ലൂ​ടെ മു​ഹ​മ്മ​ദ് മു​സ്ത​ഫ സ്വ​ന്ത​മാ​ക്കി. എം. ​ജ​യ​ച​ന്ദ്ര​ന് ഗാ​ന​ങ്ങ​ൾ, പ​ശ്ചാ​ത്ത​ല സം​ഗീ​തം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​രം ല​ഭി​ച്ചു (​ചി​ത്രം: സൂ​ഫി​യും സു​ജാ​ത​യും).


‘എ​ന്നി​വ​ർ’, ‘ഭൂ​മി​യി​ലെ മ​നോ​ഹ​ര സ്വ​കാ​ര്യം’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് സു​ധീ​ഷി​നെ മി​ക​ച്ച സ്വ​ഭാ​വന​ട​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ‘വെ​യി​ൽ’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് ശ്രീ​രേ​ഖ മി​ക​ച്ച സ്വ​ഭാ​വന​ടി​യാ​യി.

മി​ക​ച്ച ബാ​ല​താ​ര​ങ്ങ​ളാ​യി ‘കാ​സി​മി​ന്‍റെ ക​ട​ൽ’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച എ​സ്. നി​ര​ഞ്ജ​നും ‘പ്യാ​ലി’ എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് ആ​ര​വ്യ ശ​ർ​മ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​ന്ന ഹെ​ഗ്ഡെ​യാ​ണ് മി​ക​ച്ച ക​ഥാ​കൃ​ത്ത് (ചി​ത്രം: തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.