പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി
പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി
Sunday, October 17, 2021 1:47 AM IST
പൂ​ഞ്ഞാ​ർ: യാ​ത്ര​ക്കാ​രു​മാ​യി​ പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് വെ​ള്ള​ത്തി​ൽ മു​ങ്ങി. പൂ​ഞ്ഞാ​ർ- ഏ​റ്റു​മാ​നൂ​ർ സം​സ്ഥാ​ന ഹൈ​വെ​യി​ൽ പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

പൂ​ഞ്ഞാ​ർ പ​ള്ളി​വാ​തി​ൽ ഭാ​ഗ​ത്ത് മീ​ന​ച്ചി​ലാ​റി​ൽ​നി​ന്നു​ള്ള വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സ് വെ​ള്ള​ത്തി​ലൂ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ നി​ന്നു​പോ​കു​ക​യാ​യി​രു​ന്നു. വീ​ണ്ടും ബ​സ് സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തി​നി​ടെ റോ​ഡി​ൽ കി​ട​ന്ന ബ​സി​ന്‍റെ സീ​റ്റി​നു മു​ക​ളി​ൽ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​ക്കാ​രെ ബ​സി​ൽ​നി​ന്നും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി.


പി​ന്നീ​​ട് നാ​ട്ടു​കാ​ർ ബ​സ് ക​യ​റി​ൽ കെ​ട്ടിവ​ലി​ച്ചു പൂ​ഞ്ഞാ​ർ പ​ള്ളി​യു​ടെ മു​റ്റ​ത്ത് എ​ത്തി​ച്ചു. രാ​ത്രി മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ​നി​ന്നെ​ത്തി​യ മ​റ്റൊ​രു ബ​സ് ഉ​പ​യോ​ഗി​ച്ചു കെ​ട്ടിവ​ലി​ച്ചു ഡി​പ്പോ​യി​ലെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.