വൈ​ദ്യു​തി മേ​ഖ​ല​യ്ക്കു ക​ന​ത്ത നാ​ശ​ം
Sunday, October 17, 2021 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പ​​​ക​​​മാ​​​യു​​​ണ്ടാ​​​യ തീ​​​വ്രമ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യ്ക്ക് ക​​​ന​​​ത്ത ന​​​ഷ്ടം.​​​ മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി​​​യും മ​​​ര​​​ക്കൊ​​​ന്പു​​​ക​​​ൾ ഒ​​​ടി​​​ഞ്ഞുവീ​​​ണും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വൈ​​​ദ്യു​​​തിപോ​​​സ്റ്റു​​​ക​​​ൾ ഒ​​​ടി​​​യു​​​ക​​​യും ലൈ​​​നു​​​ക​​​ൾ ത​​​ക​​​രു​​​ക​​​യും ചെ​​​യ്തു. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​ത്.

പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. പ​​​ല​​​യി​​​ട​​​ത്തും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തത്തുട​​​ർ​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി​​​യു​​​ള്ള​​​തി​​​നാ​​​ൽ ഹൈടെ​​​ൻ​​​ഷ​​​ൻ ലൈ​​​നു​​​ക​​​ളും ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ളും ഓ​​​ഫ് ചെ​​​യ്യേ​​​ണ്ടിവ​​​ന്നു. യു​​​ദ്ധ കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വൈ​​​ദ്യു​​​തി ബന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നു​​​വ​​​രു​​കയാ ണ്.


ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കും കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കും ഓ​​​ക്സി​​​ജ​​​ൻ പ്ലാ​​​ന്‍റു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള വൈ​​​ദ്യു​​​തി​​​ബ​​​ന്ധം അ​​​തി​​​വേ​​​ഗം പു​​​നഃസ്ഥാ​​​പി​​​ക്കും.

വൈ​​​ദ്യു​​​തി ത​​​ട​​​സ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ പ്ര​​​ദേ​​​ശ​​​മാ​​​കെ വെ​​​ളി​​​ച്ച​​​മെ​​​ത്തി​​​ക്കു​​​ന്ന 11 കെ​​​വി ലൈ​​​നി​​​ലെ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക. തു​​​ട​​​ർ​​​ന്ന് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കു​​​ന്ന ലോ ​​​ടെ​​​ൻ​​​ഷ​​​ൻ ലൈ​​​നു​​​ക​​​ളി​​​ലെ ത​​​ക​​​രാ​​​റു​​​ക​​​ളാ​​​യി​​​രി​​​ക്കും പ​​​രി​​​ഹ​​​രി​​​ക്കു​​​ക. പിന്നീട് വ്യ​​​ക്തി​​​ഗ​​​ത പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.