ആറു കോടിയുടെ ലഹരിമരുന്നുമായി ആ​ഫ്രി​ക്ക​ൻ യു​വ​തി​ പിടിയിൽ
ആറു കോടിയുടെ ലഹരിമരുന്നുമായി ആ​ഫ്രി​ക്ക​ൻ യു​വ​തി​ പിടിയിൽ
Sunday, October 17, 2021 12:51 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​ഴി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ആ​​റു കോ​​ടി രൂ​​പ വി​​ല വ​​രു​​ന്ന ല​​ഹ​​രി​​മ​​രു​​ന്നു​​മാ​​യി ആ​​​ഫ്രി​​​ക്ക​​​ൻ യു​​​വ​​​തി​ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​ആ​​​ർ​​ഐ) വി​​​ഭാ​​​ഗ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ഇ​​വ​​രു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് 500 ഗ്രാം ​​കൊ​​ക്കെ​​യ്ൻ പി​​ടി​​ച്ചെ​​ടു​​ത്തു.

ദോ​​​ഹ​​​യി​​​ൽനി​​​ന്ന് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വെ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ലാ​​ണ് യു​​വ​​തി നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്. ഇ​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കാ​​​ത്തു​​നി​​​ന്ന ഒ​​രു ആ​​​ഫ്രി​​​ക്ക​​​ൻ പൗ​​​ര​​നും പി​​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ 20 കോ​​​ടി രൂ​​​പ​​​യു​​​ടെ ഹെ​​​റോ​​​യി​​​നും ജൂ​​​ലൈ​​​യി​​​ൽ 25 കോ​​​ടി രൂ​​​പ​​​യു​​​ടെ ഹെ​​​റോ​​​യി​​​നും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​രു കേ​​​സു​​​ക​​​ളി​​​ലും സിം​​​ബാ​​​ബ്‌​​​വെ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.