സംസ്ഥാനത്ത് 7,955 പേർക്കു കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.98%
Sunday, October 17, 2021 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,955 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98%. 24 മണിക്കൂറിൽ 79,722 സാന്പിളുകൾ പരിശോധിച്ചു. 57 മരണംകൂടി സ്ഥിരീകരിച്ചു. ആകെ മരണം 26,791 ആയി. 45 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 11,769 പേർ രോഗമുക്തി നേടി. 90,885 പേരാണു ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂർ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂർ 420, ആലപ്പുഴ 390, വയനാട് 217, കാസർഗോഡ് 117.