കാലിക്കട്ട് സര്‍വകലാശാല റേഡിയോ തുടങ്ങുന്നു
കാലിക്കട്ട് സര്‍വകലാശാല റേഡിയോ തുടങ്ങുന്നു
Sunday, October 17, 2021 12:51 AM IST
തേ​​​ഞ്ഞി​​​പ്പ​​​ലം: വി​​​ജ്ഞാ​​​ന -വി​​​നോ​​​ദ വി​​​ത​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്വ​​​ന്ത​​​മാ​​​യി കാ​​​മ്പ​​​സ് റേ​​​ഡി​​​യോ തു​​​ട​​​ങ്ങു​​​ന്നു. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കാ​​​വ​​​ശ്യ​​​മാ​​​യ അ​​​റി​​​യി​​​പ്പു​​​ക​​​ള്‍, പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഗ​​​വേ​​​ഷ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍, വി​​​ജ്ഞാ​​​ന പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം റേ​​​ഡി​​​യോ വ​​​ഴി പ്രക്ഷേപണം ചെ​​​യ്യും.

അ​​​ക്കാ​​​ദ​​​മി​​​ക​​​വും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ പൊ​​​തു​​​ജ​​​ന താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ക്കും പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍കും. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​കും ഉ​​​ള്ള​​​ട​​​ക്കം ത​​​യാറാ​​​ക്കു​​​ക.

സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ര്‍മി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​റി​​​വു​​​ക​​​ള്‍ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നുകൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ കാ​​​മ്പ​​​സ് റേ​​​ഡി​​​യോ വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്ന് വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

ഇ​​​ന്‍റ​​​ര്‍നെ​​​റ്റ് റേ​​​ഡി​​​യോ എ​​​ന്ന രീ​​​തി​​​യി​​​ലാ​​​കും തു​​​ട​​​ക്കം പി​​​ന്നീ​​​ട് ക​​​മ്യൂ​​​ണി​​​റ്റി റേ​​​ഡി​​​യോ ആ​​​യി ഉ​​​യ​​​ര്‍ത്തും

സ്റ്റു​​​ഡി​​​യോ​​​യും അ​​​നു​​​ബ​​​ന്ധ സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് 14.49 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്താ​​​യി​​​രി​​​ക്കും പ്ര​​​ക്ഷേ​​​പ​​​ണം. റേ​​​ഡി​​​യോ ആ​​​പ്പ് മൊ​​​ബൈ​​​ലി​​​ല്‍ ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കു​​​ക.


ആ​​​ഭ്യ​​​ന്ത​​​ര ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ല്‍ സ​​​മി​​​തി (ഐ​​​ക്യു​​​എ​​​സി) ശിപാ​​​ര്‍ശ ചെ​​​യ്ത പ​​​ദ്ധ​​​തി​​​ക്ക് സി​​​ന്‍ഡി​​​ക്കറ്റ് അം​​​ഗീ​​​ക​​​ാര​​​മാ​​​യി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ‌ പ്രാ​​​ഥ​​​മി​​​ക ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​മ്മി​​​റ്റി ക​​​ണ്‍വീ​​​ന​​​റും സി​​​ന്‍ഡി​ക്ക​​​റ്റം​​​ഗ​​​വു​​​മാ​​​യ ഡോ. ​​​എം. മ​​​നോ​​​ഹ​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു. യോ​​​ഗ​​​ത്തി​​​ല്‍ സി​​​ന്‍ഡി​​​ക്കറ്റം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​കെ. ഹ​​​നീ​​​ഫ, ഡോ. ​​​കെ.​​​ഡി. ബാ​​​ഹു​​​ലേ​​​യ​​​ന്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

റേ​​​ഡി​​​യോയ്​​​ക്ക് പേ​​​രി​​​ടാം

റേ​​​ഡി​​​യോ​​​യ്ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പേ​​​രും ലോ​​​ഗോ​​​യും ക്ഷ​​​ണി​​​ക്കു​​​ന്നു. ഹ്ര​​​സ്വ​​​വും പു​​​തു​​​മ​​​യാ​​​ര്‍ന്ന​​​തും ആ​​​ക​​​ര്‍ഷ​​​ക​​​വു​​​മാ​​​യ പേ​​​രും ലോ​​​ഗോ​​​യും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കും നി​​​ര്‍ദേ​​​ശി​​​ക്കാം. ലോ​​​ഗോ പി​​​ഡി​​​എ​​​ഫ് രൂ​​​പ​​​ത്തി​​​ലു​​​ള്ള​​​താ​​​യി​​​രി​​​ക്ക​​​ണം.

പ​​​ക​​​ര്‍പ്പ​​​വ​​​കാ​​​ശം സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​യി​​​രി​​​ക്കും. radio@ uoc.ac.in എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് ന​​​വം​​​ബ​​​ര്‍ 10ന​​​കം അ​​​യ​​​ച്ചു ന​​​ല്‍ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.