ട്രെ​യി​നി​ൽ സ്ത്രീ​ക​ളെ മ​യ​ക്കി മോ​ഷ​ണം: പ്ര​തി​ക​ളെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Sunday, October 17, 2021 12:51 AM IST
ക​​​ണ്ണൂ​​​ർ: ട്രെ​​​യി​​​നി​​​ൽ അ​​​മ്മ​​​യും മ​​​ക​​​ളു​​മു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു സ്ത്രീ​​​ക​​​ളെ മ​​​യ​​​ക്കി 17 പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും 31,000 രൂ​​​പ​​​യും ര​​​ണ്ട് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ക​​​വ​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ക​​​ളെ ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഖ​​​യാം (43), ഷൗ​​​ക്ക​​​ത്ത​​​ലി (39), പി. ​​​സു​​​ബൈ​​​ർ(42) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ​​​യാ​​​ണ് മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ​​യും ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​ച്ച​​​ത്. ക​​​ണ്ണൂ​​​രി​​​ൽ മു​​​റി​​​യെ​​​ടു​​​ത്ത് താ​​​മ​​​സി​​​ച്ചി​​​രു​​​ന്നെ​​​ന്ന മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ളെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി എ​​​ത്തി​​​ച്ച​​​ത്. ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ച ലോ​​​ഡ്ജി​​​ലെ​​​ത്തി തെ​​​ളി​​​വെ​​​ടു​​​ത്തു.


ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​തി​​​ന്‍റെ പി​​​റ്റേ​​​ദി​​​വ​​​സം പ്ര​​​തി​​​ക​​​ൾ മൂ​​​ന്നു​​​പേ​​​രും ലോ​​​ഡ്ജി​​​ൽ മു​​​റി​​​യെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം 8.30 ഓ​​​ടെ പ്ര​​​തി​​​ക​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. മും​​​ബൈ​​​യി​​​ൽ​​നി​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ൾ പോ​​​ലീ​​​സ് വ​​​ല​​​യി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.