ബ​സു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം കൊ​ണ്ടു​പോ​കാം: മ​ന്ത്രി
ബ​സു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം കൊ​ണ്ടു​പോ​കാം: മ​ന്ത്രി
Monday, September 27, 2021 10:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ​​​ദൂ​​​ര, ലോ ​​​ഫ്ലോ​​​ർ ബ​​​സു​​​ക​​​ളി​​​ലും ബം​​​ഗ​​​ളൂ​​​രി​​​ലേ​​​ക്കു​​​ള്ള വോ​​​ൾ​​​വോ, സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളി​​​ലും ഇ ​​​ബൈ​​​ക്ക്, ഇ ​​​സ്കൂ​​​ട്ട​​​ർ, സൈ​​​ക്കി​​​ൾ തു​​​ട​​​ങ്ങി​​​യ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ യാ​​​ത്ര​​​ക്കാ​​​രു​​​ടെ കൂ​​​ടെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.

ദീ​​​ർ​​​ഘ​​​ദൂ​​​ര​​​ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ച്, ഒ​​​രു നി​​​ശ്ചി​​​ത തു​​​ക ഈ​​​ടാ​​​ക്കി​​​യാ​​​ണ് ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ​ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബ​​​സിറ​​​ങ്ങി കൂ​​​ടെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ത്തി​​​ൽ തു​​​ട​​​ർയാ​​​ത്ര സാ​​​ധി​​​ക്കും. ന​​​വം​​​ബ​​​ർ ഒ​​​ന്നുമു​​​ത​​​ൽ ഇ​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യമൊരു​​​ക്കും.


അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത ആ​​​രോ​​​ഗ്യ​​​പ്ര​​​ദ​​​മാ​​​യ യാ​​​ത്ര​​​യ്ക്കു പ്രേ​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.