ടിപ്പറിൽ കാറിടിച്ച് രണ്ടു പേർക്കു ദാ​രു​ണാ​ന്ത്യം
ടിപ്പറിൽ കാറിടിച്ച്   രണ്ടു പേർക്കു ദാ​രു​ണാ​ന്ത്യം
Monday, September 27, 2021 10:59 PM IST
മ​​ണി​​മ​​ല: നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടി​​പ്പ​​റിൽ കാ​​റി​​ടി​​ച്ച് ര​​ണ്ടു യാ​​ത്ര​​ക്കാ​​ർ​​ക്കു ദാ​​രു​​ണാ​​ന്ത്യം. മൂ​​ന്നു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന പു​​ന​​ലൂ​​ർ - മൂ​​വാ​​റ്റു​​പു​​ഴ സം​​സ്ഥാ​​ന പാ​​ത​​യി​​ൽ മ​​ണി​​മ​​ല ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​നാ​​ണ് അ​​പ​​ക​​ടം.

വാ​​ഴൂ​​ർ ചാ​​മം​​പ​​താ​​ൽ സ്വ​​ദേ​​ശി​​ക​​ളാ​​യ ത​​ട​​ത്തി​​ലാ​​ങ്ക​​ൽ രേ​​ഷ്മ ജോ​​ർ​​ജ് (31), കി​​ഴ​​ക്കേ​​മു​​റി​​യി​​ൽ ഷാ​​രോ​​ണ്‍ സ​​ജി (18) എ​​ന്നി​​വ​​രാ​​ണു മ​​രിച്ചത്. സം​​ഭ​​വ​​സ്ഥ​​ല​​ത്തുത​​ന്നെ ഇ​​രു​​വ​​ർ​​ക്കും ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ടു. മു​​ണ്ട​​യ്ക്ക​​ൽ അ​​മ​​ല മേ​​രി ജോ​​മി (25), തോം​​പു​​ന്ന​​യി​​ൽ ജോ​​ബി​​ൻ ജ​​യിം​​സ് (39), മു​​ട്ട​​ത്തു​​പാ​​റ​​യി​​ൽ മെ​​ൽ​​വി​​ൻ തോ​​മ​​സ് (30) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

അ​​മ​​ല​​യു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. ഷാ​​രോ​​ണ്‍ സി​​എ വി​​ദ്യാ​​ർ​​ഥി​​യും രേ​​ഷ്മ അ​​മേ​​രി​​ക്ക​​ൻ ക​​ന്പ​​നി​​യി​​ൽ കൗ​​ണ്‍​സ​​ലിം​​ഗ് ആ​​ൻ​​ഡ് ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റു​​മാ​​യി​​രു​​ന്നു. ക​​രി​​ക്കാ​​ട്ടൂ​​രി​​ൽ ബ​​ന്ധു​​വീ​​ട്ടി​​ൽ പോ​​യി മ​​ട​​ങ്ങുംവ​​ഴി കാ​​ർ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട് എ​​തി​​ർ​​ദി​​ശ​​യി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ടി​​പ്പ​​റി​​ൽ ഇടിച്ചാ ണ് അപകടം.


ഷാ​​രോ​​ണി​​ന്‍റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11നു ​​ചാ​​മം​​പ​​താ​​ൽ ഫാ​​ത്തി​​മ മാ​​താ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. പി​​താ​​വ്: സ​​ജി. മാ​​താ​​വ്: സു​​നി. സ​​ഹോ​​ദ​​രി അ​​ൽ​​ഫോ​​ൻ​​സ. രേ​​ഷ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 26-ാം മൈ​​ൽ മേ​​രി ക്വീ​​ൻ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. സം​​സ്കാ​​രം പി​​ന്നീ​​ട്.

രേ​​ഷ്മ​​യു​​ടെ പി​​താ​​വ് ടോ​​മി (ജോ​​ർ​​ജ്),അമ്മ: ഗീ​​ത. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: രാ​​ഹു​​ൽ (യു​​കെ), പ​​രേ​​ത​​നാ​​യ റോ​​ഷ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.