പിഞ്ചുകുട്ടിയുടെ ശ്വാസനാളിയിൽനിന്നു കടല നീക്കംചെയ്തു
Sunday, September 26, 2021 10:02 PM IST
കൊ​​​ച്ചി: കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ ശ്വാ​​​സ​​​നാ​​​ളി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ ക​​​ട​​​ല​​​ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ സെ​​​ന്‍റ​​​റി​​​ലെ ഇ​​​എ​​​ന്‍​ടി സ​​​ര്‍​ജ​​​ന്‍ ഡോ.​​​വി.​​​ഡി. പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​ന്‍റെ​​​യും അ​​​ന​​​സ്‌​​​തെ​​​റ്റി​​​സ്റ്റ് ഡോ.​​​വി​​​വേ​​​ക് വി​​​വി​​​യാ​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ചി​​​കി​​​ത്സ ന​​​ട​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച അ​​​മ്മ ന​​​ല്‍​കി​​​യ ക​​​ട​​​ല ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ത​​​ട്ടി​​​വീ​​​ണ കു​​​ട്ടി​​​ക്ക് ശ​​​ക്ത​​​മാ​​​യ ചു​​​മ​​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഉ​​​ട​​​ന്‍ ത​​​ന്നെ കു​​​ട്ടി സാ​​​ധാ​​​ര​​​ണ നി​​​ല കൈ​​​വ​​​രി​​​ച്ചെ​​​ങ്കി​​​ലും ശ്വാ​​​സം എ​​​ടു​​​ക്കു​​​മ്പോ​​​ള്‍ അ​​​സാ​​​ധാ​​​ര​​​ണാ​​​യ ശ​​​ബ്ദം ഉ​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കാ​​​യി എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.