വി.എം. സുധീരന്റെ രാജി നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി
Saturday, September 25, 2021 11:42 PM IST
കോട്ടയം: കോണ്ഗ്രസ് രാഷ്ട്രീയ കാര്യസമിതിയിൽനിന്നു വി.എം. സുധീരൻ രാജിവച്ചത് നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സുധീരന്റെ രാജി ശരിയായ കാര്യമല്ല. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയ കാര്യസമിതിക്ക് ഗുണം ചെയ്തിട്ടുണ്ട്. അത് തുടരണമെന്നാണു തന്റെ അഭിപ്രായമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.