ആ​സി​ഡ് ആക്രമണം : യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ, പി​താ​വ് പി​ടി​യി​ല്‍
Friday, September 24, 2021 1:49 AM IST
പാ​​ലാ: കു​​ടും​​ബ​​വ​​ഴ​​ക്കി​​നെത്തു​​ട​​ര്‍​ന്ന് പി​​താ​​വ് മ​​ക​​ന്‍റെ ദേ​​ഹ​​ത്ത് ആ​​സി​​ഡ് ഒ​​ഴി​​ച്ചു. 75 ശ​​ത​​മാ​​ന​​ത്തോ​​ളം പൊ​​ള്ള​​ലേ​​റ്റ മ​​ക​​ന്‍ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ല്‍. പ്ര​​വി​​ത്താ​​നം അ​​ന്തീ​​നാ​​ട് ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം കാ​​ഞ്ഞി​​ര​​ത്താം​​കു​​ന്നേ​​ല്‍ ഷി​​നു​​വി​​നാ​​ണ് (35) ആ​​സി​​ഡ് വീ​​ണ് ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ​​ത്. സം​​ഭ​​വ​​ത്തി​​നു ശേ​​ഷം ക​​റ​​ങ്ങി​​ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ഷി​​നു​​വി​​ന്‍റെ പി​​താ​​വ് ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ ചെ​​ട്ടി​​യാ​​രെ (61) സി​​ഐ കെ.​​പി. ടോം​​സ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പി​​ടി​​കൂ​​ടി.

ബു​​ധ​​നാ​​ഴ്ച രാ​​ത്രി ര​​ണ്ടോ​​ടെ​​യാ​​ണു സം​​ഭ​​വ​​ം. ഷി​​നു​​വും ഗോ​​പാ​​ല​​കൃ​​ഷ്ണ​​നും മാ​​താ​​വും മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ള്ള​​ത്. ബു​​ധ​​നാ​​ഴ്ച പ​​ക​​ല്‍ അച്ഛനും മ​​ക​​നും ത​​മ്മി​​ല്‍ വ​​ഴ​​ക്കു​​ണ്ട​​ായ​​താ​​യി പ​​റ​​യു​​ന്നു. ഇ​​തേത്തുടർന്നാണ് വൈ​​രാ​​ഗ്യ​​മാ​​ണ് ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​മെന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.


രാ​​ത്രി മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ ഷി​​നു ഉ​​റ​​ക്ക​​ത്തി​​ലാ​​ണെ​​ന്ന് ഉ​​റ​​പ്പാ​​ക്കി​​യ ശേ​​ഷം, റ​​ബ​​ര്‍​തോ​​ട്ട​​ത്തി​​ലെ ഷെ​​ഡി​​ല്‍ കു​​പ്പി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ആ​​സി​​ഡെ​​ടു​​ത്ത് ഷി​​നു​​വി​​ന്‍റെ ദേഹത്ത് ഒ​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
പൊ​​ള്ള​​ലേ​​റ്റ ഷി​​നു​​വി​​നെ നാ​​ട്ടു​​കാ​​ര്‍ ചേ​​ര്‍​ന്നാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. ഷി​​നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.