കോ​ള​ജിൽ ക്ലാ​സു​ക​ൾ നാ​ലു മു​ത​ൽ
കോ​ള​ജിൽ ക്ലാ​സു​ക​ൾ  നാ​ലു മു​ത​ൽ
Saturday, September 18, 2021 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ഞ്ഞുകി​​​ട​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​നു​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. ഒ​​​ക്​​​ടോ​​ബ​​ർ നാ​​​ലുമു​​​ത​​​ൽ അ​​​വ​​​സാ​​​നവ​​​ർ​​​ഷ ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ൾ​​​ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെയും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് ന​​​ട​​​ത്താം.

ബി​​​രു​​​ദ ക്ലാ​​​സുകൾ 50% വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഒ​​​രു ബാ​​​ച്ചാ​​​യി പ​​​രി​​​ഗ​​​ണി​​ച്ച് ഇ​​​ട​​​വി​​​ട്ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലോ പ്ര​​​ത്യേ​​​ക ബാ​​​ച്ചു​​​ക​​​ളാ​​​യി ദി​​​വ​​​സേ​​​ന​​​യോ ന​​​ട​​​ത്താം. തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കോ​​​ള​​​ജു​​​ക​​​ൾ അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണം.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ക്ക​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​മാ​​യി സ്പെ​​ഷ​​ൽ വാ​​ക്സി​​ൻ ഡ്രൈ​​​വു​​​ക​​​ൾ ന​​​ട​​​ത്ത​​​ണം.
ക്ലാ​​​സു​​​ക​​​ൾക്ക് രാ​​​വി​​​ലെ 8.30 - 1.30 വ​​​രെയോ 9.00 -3.00 വ​​​രെ​​​യോ 9.30 - 3.30 വ​​​രെയോ 10.00 -4.00 ​വ​​​രെയോ യു​​ക്ത​​മാ​​യ സ​​മ​​യം അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള രീ​​​തി​​​യി​​​ൽ ആ​​​റു​​​മ​​​ണി​​​ക്കൂ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്താം. ഒ​​​രു വ​​​യ​​​സി​​​ൽ താ​​​ഴെ‌യുള്ള കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​മാ​​​ർ, ഗ​​​ർ​​​ഭ​​​ിണി​​​ക​​​ൾ, അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് വ​​​ർ​​​ക്ക് ഫ്രം ​​​ഹോം വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.