സാർ വി​ളി​യും സ​ല്യൂ​ട്ടും വേ​ണ്ടെന്ന് ടി.​എ​ൻ. ​പ്ര​താ​പ​ൻ
സാർ വി​ളി​യും  സ​ല്യൂ​ട്ടും വേ​ണ്ടെന്ന്  ടി.​എ​ൻ. ​പ്ര​താ​പ​ൻ
Saturday, September 18, 2021 12:59 AM IST
തൃ​​​ശൂ​​​ർ: സ​​​ല്യൂ​​​ട്ട് കൊ​​​ണ്ടു​​​ള്ള അ​​​ഭി​​​വാ​​​ദ്യ​​​വും സാ​​​ർ വി​​​ളി​​​യും വേ​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഡി​​​ജി​​​പി​​​ക്കും ക​​​ത്ത് ന​​​ൽ​​​കി. സു​​​രേ​​​ഷ് ഗോ​​​പി എം​​​പി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ണ്ടാ​​​യ സ​​​ല്യൂ​​​ട്ട് വി​​​വാ​​​ദ​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​ത്തെ​​​ഴു​​​താ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നു ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും എ​​​നി​​​ക്കു സ​​​ല്യൂ​​​ട്ട് ചെ​​​യ്തു​​​കൊ​​​ണ്ട് അ​​​ഭി​​​വാ​​​ദ്യം അ​​​റി​​​യി​​​ക്കു​​​ന്ന രീ​​​തി ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു​​​പോ​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സി​​​വി​​​ൽ സ​​​ർ​​​വീ​​​സു​​​കാ​​​രും മ​​​റ്റു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും എ​​​ന്നെ സാ​​​ർ എ​​​ന്ന് അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് താ​​ത്​​​പ​​​ര്യ​​​പ്പെ​​​ടു​​​ന്നു. ഇ​​​താ​​​ണ് ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.