മു​ത​ല​മ​ട​യി​ൽ 700 കി​ലോ ഹാൻസ് പി​ടി​കൂ​ടി
Friday, September 17, 2021 12:49 AM IST
കൊ​​​ല്ല​​​ങ്കോ​​​ട്: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു ടെ​​മ്പോ​​​യി​​​ൽ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന 700 കി​​​ലോ ഹാൻസ് പി​​​ടി​​​കൂ​​​ടി. ര​​​ണ്ടു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ത​​​ത്ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി ജൈ​​​ലാ​​​ബു​​​ദീ​​​ൻ (32), മു​​​ത​​​ല​​​മ​​​ട പോ​​​ത്ത​​മ്പാ​​​ടം സ്വ​​​ദേ​​​ശി ഹം​​​സ (28) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു മൂ​​​ന്നു​​​ല​​​ക്ഷ​​​ത്തി​​​നു വാ​​​ങ്ങി​​​യ ഹാ​​​ൻ​​​സ്, കൂ​​​ൾ ലി​​​പ്പ് എ​​​ന്നി​​​വ മ​​​ല​​​പ്പു​​​റ​​​ത്തെ​​​ത്തി​​​ച്ച് 30 ല​​​ക്ഷ​​​ത്തി​​​നു വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു പ്ര​​​തി​​​ക​​​ൾ എ​​​ക്സൈ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി.


പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ, കൊ​​​ല്ല​​​ങ്കോ​​​ട് റേ​​​ഞ്ച് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ഹാ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11നു ​​​മു​​​ത​​​ല​​​മ​​​ട കാ​​​മ്പ്ര​​​ത്തു​​​​ള്ള പെ​​​ട്രോ​​​ൾ പ​​മ്പി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നാ​​​ണ് ഹാ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ടെ​​മ്പോ​​യി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ല​​​ഹ​​​രി​​​വ​​​സ്തു എ​​​ത്തു​​​ന്ന​​​താ​​​യി ഐ​​​ബി​​​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.