കോ​വി​ഡ് നി​യ​ന്ത്ര​ണം ; പ​ഞ്ചാ​യ​ത്തു​ക​ൾ ലോ​ക്കാ​കും, ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡു​ക​ൾ പൂ​ട്ടും
കോ​വി​ഡ് നി​യ​ന്ത്ര​ണം ; പ​ഞ്ചാ​യ​ത്തു​ക​ൾ ലോ​ക്കാ​കും, ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡു​ക​ൾ പൂ​ട്ടും
Thursday, August 5, 2021 12:13 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​തു​​​​ക്കി​​​​യ ലോ​​​​ക്ഡൗ​​​​ണ്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്പോ​​​​ൾ മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും വാ​​​​ർ​​​​ഡ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തു മു​​​​ഴു​​​​വ​​​​നാ​​​​യും ട്രി​​​​പ്പി​​​​ൾ ലോ​​​​ക്ഡൗ​​​​ണ്‍ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ആ​​​​ഴ്ച​​​​യി​​​​ലെ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന തോ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​താ​​​​യ​​ത് ഡ​​​​ബ്ല്യുഐ​​​​പി​​​​ആ​​​​ർ (വീ​​​​ക്‌​​​​ലി ഇ​​​​ൻ​​​​ഫ​​​​ക്ഷ​​​​ൻ പോ​​​​പ്പു​​​​ലേ​​​​ഷ​​​​ൻ റേ​​​​ഷ്യോ) അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​നി​​​​യു​​​​ള്ള ത​​​​ദ്ദേ​​​​ശ ത​​​​ല​​​​ത്തി​​​​ലെ അ​​​​ട​​​​ച്ചി​​​​ട​​​​ൽ. ഡ​​​​ബ്ല്യുഐ​​​​പി​​​​ആ​​​​ർ ആ​​​​യി​​​​ര​​​​ത്തി​​​​ൽ പ​​​​ത്തി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള പ​​​​ഞ്ചാ​​​​യ​​​​ത്തും മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലോ കോ​​​​ർ​​​​പ​​​റ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലോ ആ​​​​ണെ​​​​ങ്കി​​​​ൽ വാ​​​​ർ​​​​ഡു​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​ട​​​​യ്ക്കും.


ജി​​​​ല്ലാ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി ഡ​​​​ബ്ല്യുഐ​​​​പി​​​​ആ​​​​ർ പ​​​​ത്തി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന- വാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക എ​​​​ല്ലാ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും കോ​​​​വി​​​​ഡ് ജാ​​​​ഗ്ര​​​​താ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ന​​​​ഗ​​​​രപ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് വാ​​​​ർ​​​​ഡ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​വ​​​​രെ രോ​​​​ഗ​​​​സ്ഥി​​​​രീ​​​​ക​​​​ര​​​​ണ നി​​​​ര​​​​ക്കി​​​​ന്‍റെ (ടി​​​​പി​​​​ആ​​​​ർ) അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​രു ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യി​​​​ലെ ശ​​​​രാ​​​​ശ​​​​രി രോ​​​​ഗ​​​​സ്ഥി​​​​രീ​​​​ക​​​​ര​​​​ണ നി​​​​ര​​​​ക്ക് 15 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ ആ ​​​​ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​നം മു​​​​ഴു​​​​വ​​​​ൻ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ​​​​യു​​​​ള്ള സം​​​​വി​​​​ധാ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.