സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ 51.86% വി​ജ​യം
Wednesday, August 4, 2021 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി.​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​യി​​​ൽ 51.86% വി​​​ജ​​​യം .സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് കീ​​​ഴി​​​ലു​​​ള്ള 144 എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി 28424 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. ഇ​​​തി​​​ൽ 14743 പേ​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു. സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 68.08 ശ​​​ത​​​മാ​​​ന​​​വും സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 72.77 ശ​​​ത​​​മാ​​​ന​​​വും സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര യ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ 55.46 ശ​​​ത​​​മാ​​​ന​​​വും സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 46.02 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു വി​​​ജ​​​യം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ അ​​​ഭി​​​ഷേ​​​ക് മ​​​നോ​​​ഹ​​​ര​​​ൻ (കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) എ​​​സ്. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ​​​ട്ട​​​ൻ​​​ഹി​​​ൽ കോ​​​ള​​​ജി​​​ലെ ജി. ​​​ആ​​​ദി​​​ത്യ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ) എ​​​ന്നി​​​വ​​​ർ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ ആ​​​യ 9.98 നേ​​​ടി. പാ​​​രി​​​പ്പ​​​ള്ളി യു.​​​കെ.​​​എ​​​ഫി​​​ലെ സി. ​​​വി​​​ഷ്ണു​​​പ്രി​​​യ (കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) 9.97 ഉം, ​​​കൊ​​​ല്ലം ടി.​​​കെ.​​​എ​​​മ്മി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ വി.​​​ജോ​​​ർ​​​ജ് സ​​​ക്ക​​​റി​​​യ (കം​​പ്യൂ​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) 9.96 ഉം, ​​​അ​​​ശ്വി​​​ൻ പ്ര​​​ദീ​​​പ് (ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്) 9.95 ഉം, ​​​മോ​​​ഡ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ കെ.​​​സി. മേ​​​ഘ (കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്), കെ.​​​ഇ​​​സ​​​ഡ് . ഹ​​​സ്ന പ്ര​​​വീ​​​ണ്‍ (ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്), ടി.​​​കെ.​​​എം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ഇ.​​​എം.​​​അ​​​യോ​​​ന (സി​​​വി​​​ൽ), എ​​​സ്.​​​ആ​​​ർ.​​​ശ്രീ​​​രാ​​​ജ് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ) എ​​​ന്നി​​​വ​​​ർ 9.94 ഉം ​​​നേ​​​ടി മു​​​ന്നി​​​ലെ​​​ത്തി.

പ്ര​​​ധാ​​​ന ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സി​​​ലാ​​​ണ് ഉ​​​യ​​​ർ​​​ന്ന വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 53.40. സി​​​വി​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 49.38, 37.20, 42.68, 52.50 ആ​​​ണ് വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം.

പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ. 11186 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 7335 പേ​​​രും വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 65.57. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 42.97 മാ​​​ണ്. . പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 939 വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളി​​​ൽ 262 പേ​​​രും (27.9%) ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ലെ 1914 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 570 പേ​​​രും (29.78%) വി​​​ജ​​​യി​​​ക​​​ളാ​​​യി. എ​​​ൻ.​​​ബി.​​​എ. അ​​​ക്രെ​​​ഡി​​​റ്റേ​​​ഷ​​​നു​​​ള്ള 38 കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 15242 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 9508 പേ​​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 62.38.


എ​​​ട്ട് സെ​​​മെ​​​സ്റ്റ​​​റു​​​ക​​​ളി​​​ലാ​​​യി 182 ക്രെ​​​ഡി​​​റ്റു​​​ക​​​ൾ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ബി​​​ടെ​​​ക് ബി​​​രു​​​ദം ല​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ നാ​​​ലാം സെ​​​മെ​​​സ്റ്റ​​​ർ​​​വ​​​രെ എ​​​ട്ടി​​​നു​​​മു​​​ക​​​ളി​​​ൽ ഗ്രേ​​​ഡ് ല​​​ഭി​​​ക്കു​​​ക​​​യും, തു​​​ട​​​ർ​​​ന്ന് എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ വ​​​രെ ഒ​​​രു വി​​​ഷ​​​യ​​​വും തോ​​​ൽ​​​ക്കാ​​​തെ, ര​​​ണ്ട് ഓ​​​ണ്‍​ലൈ​​​ൻ കോ​​​ഴ്സു​​​ക​​​ൾ ഉ​​​ൾ​​​പ്പെടെ നാ​​​ല് വി​​​ഷ​​​യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി പ​​​ഠി​​​ച്ച് 12 ക്രെ​​​ഡി​​​റ്റു​​​ക​​​ൾ കൂ​​​ടി നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കാണ് ബി​​​ടെ​​​ക് ഹോ​​​ണേ​​​ഴ്സ് ബി​​​രു​​​ദം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യി​​​ച്ച 14743 പേ​​​രി​​​ൽ 3008 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ (20.4%) ബി​​​ടെ​​​ക് ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

കൊ​​​ല്ലം ടി.​​​കെ.​​​എ​​​മ്മി​​​ൽ നി​​​ന്നും 350 പേ​​​രും, കോ​​​ത​​​മം​​​ഗ​​​ലം എം.​​​എ. കോ​​​ള​​​ജി​​​ൽ നി​​​ന്നും 117 പേ​​​രും, രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജി​​​ൽ നി​​​ന്നും 116 പേ​​​രും, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി അ​​​മ​​​ൽ​​​ജ്യോ​​​തി​​​യി​​​ൽ നി​​​ന്നും 113 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും , തൃ​​​ശൂ​​​ർ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജി​​​ൽ നി​​​ന്നും 104 പേ​​​രും ബി​​​ടെ​​​ക് ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദം നേ​​​ടി.

വി​​​ജ​​​യി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഗ്രേ​​​ഡ് കാ​​​ർ​​​ഡു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ, പ​​​രീ​​​ക്ഷാ കോ​​​ണ്‍​ട്രോ​​​ള​​​റു​​​ടെ ഇ-​​​ഒ​​​പ്പോ​​​ടെ ഈ ​​​മാ​​​സം ഒ​​​ൻ​​​പ​​​തി​​​ന് മു​​​ന്പ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്വ​​​ന്തം പോ​​​ർ​​​ട്ട​​​ലി​​​ൽ നി​​​ന്നും ഈ ​​​ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യു​​​വാ​​​ൻ ക​​​ഴി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.