കോ​ത​മം​ഗ​ലം കൊ​ല​പാ​ത​കം; തോ​ക്കി​ന്‍റെ ഉ​റ​വി​ടം തേ​ടി പോലീസ് ബി​ഹാ​റി​ലേ​ക്കു പു​റ​പ്പെ​ട്ടു
കോ​ത​മം​ഗ​ലം കൊ​ല​പാ​ത​കം; തോ​ക്കി​ന്‍റെ ഉ​റ​വി​ടം തേ​ടി പോലീസ് ബി​ഹാ​റി​ലേ​ക്കു പു​റ​പ്പെ​ട്ടു
Tuesday, August 3, 2021 12:43 AM IST
കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ലം നെ​​ല്ലി​​ക്കു​​ഴി​​യി​​ൽ ഡെ​​ന്‍റ​​​ല്‍ ഡോ​​ക്ട​​ർ മാ​​​ന​​​സ​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലാ​​​നു​​​പ​​​യോ​​​ഗി​​​ച്ച തോ​​​ക്കി​​​ന്‍റെ ഉ​​​റ​​​വി​​​ടം തേ​​​ടി അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ബി​​​ഹാ​​​റി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടു. മൂ​​വാ​​റ്റു​​പു​​ഴ ഡി​​വൈ​​എ​​സ്പി മു​​ഹ​​മ്മ​​ദ് റി​​യാ​​സി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു ബി​​​ഹാ​​​റി​​​ലേ​​​ക്കു പോ​​യ​​​ത്. മാ​​ന​​സ​​യെ വെ​​ടി​​വ​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം സ്വ​​​യം നി​​​റ​​​യൊ​​​ഴി​​​ച്ചു മ​​​രി​​​ച്ച രാ​​​ഖി​​​ല്‍ ലൈ​​​സ​​​ന്‍​സി​​​ല്ലാ​​​ത്ത തോ​​​ക്ക് വാ​​​ങ്ങി​​​യ​​​ത് ബി​​​ഹാ​​​റി​​​ല്‍​നി​​​ന്നാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​രു​​ന്നു.


ആ​​​ഴ്ച​​​ക​​​ള്‍​ക്കു​​​മു​​​മ്പ് സു​​​ഹൃ​​​ത്തി​​​നൊ​​​പ്പം രാ​​​ഖി​​​ല്‍ ബി​​ഹാ​​​റി​​​ല്‍ പോ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സൈ​​​ബ​​​ര്‍ സെ​​ല്ലും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​ണ്ട്. ഏ​​​താ​​​നും ദി​​​വ​​​സം അ​​വ​​ർ അ​​വി​​ടെ ത​​​ങ്ങി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ന്വേ​​​ഷ​​​സം​​​ഘം വ്യ​​​ക്ത​​​ത​ വ​​​രു​​​ത്തും.

രാ​​ഖി​​ൽ തോ​​​ക്ക് വാ​​​ങ്ങി​​​യെ​​​ന്നു ക​​​രു​​​തു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തും സം​​​ഘം എ​​ത്തും. അ​​ന്വേ​​ഷ​​ണ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ബി​​ഹാ​​​ര്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​മാ​​​യി കേ​​ര​​ള പോ​​ലീ​​സ് ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.