മാ​ന​സ​യ്ക്കു ക​ണ്ണീ​ർ യാ​ത്രാ​മൊ​ഴി
മാ​ന​സ​യ്ക്കു ക​ണ്ണീ​ർ യാ​ത്രാ​മൊ​ഴി
Monday, August 2, 2021 1:57 AM IST
ക​​​ണ്ണൂ​​​ർ: കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച ഡോ. ​​​പി.​​​വി. മാ​​​ന​​​സ​​​യ്ക്ക് ജ​​​ന്മ​​​നാ​​​ടി​​​ന്‍റെ യാ​​​ത്രാ​​​മൊ​​​ഴി. കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച മൃ​​​ത​​​ദേ​​​ഹം രാ​​​വി​​​ലെ 7.15 ഓ​​​ടെ നാ​​​റാ​​​ത്തെ നാ​​​ലാം മൈ​​​ലി​​​ലു‌​​​ള്ള വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​യും ഉ​​​റ്റ​​​വ​​​രെ​​​യും കാ​​​ണി​​​ക്കാ​​​നാ​​​യി വീ​​​ട്ടി​​​നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ശേ​​​ഷം വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി​​​പേ​​​ർ അ​​​ന്ത്യാ‌‌​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു.

മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, കെ.​​​വി. സു​​​മേ​​​ഷ് എം​​​എ​​​ൽ​​​എ, മേ​​​യ​​​ർ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ, മു​​​ൻ എം​​​പി പി.​​​കെ. ശ്രീ​​​മ​​​തി തു​​ട​​ങ്ങി​​യ​​വ​​ർ വീ​​​ട്ടി​​​ലെ​​​ത്തി ആ​​​ദ​​​രാ‌‌​​​ഞ്ജ​​​ലി​​​ക‌​​​ള​​​ർ​​​പ്പി​​​ച്ചു. മ​​​യ്യി​​​ൽ സി​​​ഐ പി.​​​എം. മ​​​നോ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തുണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 10.15 ഓ​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​നാ​​​യി മൃ​​​ത​​​ദേ​​​ഹം പ​​​യ്യാ​​​മ്പ​​​ല​​​ത്ത് എ​​​ത്തി​​​ച്ചു. മാ​​​ന​​​സ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ശ്വ​​​ന്ത് ചി​​​ത​​​യ്ക്ക് തീ​​​കൊ​​​ളു​​​ത്തി. സം​​​സ്കാ​​​ര​​​ച​​​ട‌​​​ങ്ങി​​​ൽ നി​​​ര​​​വ‌​​​ധി​​​യാ‌​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.


മാ​​​ന​​​സ​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത ത​​​ല​​​ശേ​​​രി മേ​​​ലൂ​​​ർ സ്വ​​​ദേ​​​ശി ര​​​ഖി​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും സം​​​സ്ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​ത​​​ര​​​യോ​​​ടെ പി​​​ണ​​​റാ​​​യി പ​​​ന്ത​​​ക്ക​​​പ്പാ​​​റ വാ​​​ത​​​ക ശ്മ​​​ശാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. രാ​​​വി​​​ലെ മേ​​​ലൂ​​​രി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹം അ​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചു. സെ​​​ക്ട​​​റ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് പ്ര​​​കാ​​​ശ​​​നും ധ​​​ർ​​​മ​​​ടം പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.