ഹൃ​ദ്രോ​ഗി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​ൻ സു​ര​ക്ഷി​തമെന്ന്
Monday, August 2, 2021 1:32 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യും മ​​​ര​​​ണ​​​വും ത​​​ട​​​യു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ച എ​​​ല്ലാ വാ​​​ക്‌​​​സി​​​നു​​​ക​​​ളും ഹൃ​​​ദ്രോ​​​ഗി​​​ക​​​ള്‍​ക്കും സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ കോ​​​ള​​​ജ് ഓ​​​ഫ് കാ​​​ര്‍​ഡി​​​യോ​​​ള​​​ജി കേ​​​ര​​​ള ചാ​​​പ്റ്റ​​​ര്‍. വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ മൂ​​​ലം ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്ക​​​ല്‍, ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ വീ​​​ക്കം എ​​​ന്നീ പാ​​​ര്‍​ശ്വ​​​ഫ​​​ല സാ​​​ധ്യ​​​ത​​​ക​​​ള്‍ വ​​​ള​​​രെ വി​​​ര​​​ള​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള ചാ​​​പ്റ്റ​​​ര്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

വാ​​​ക്‌​​​സി​​​നു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള ഇ​​​ട​​​വേ​​​ള ഓ​​​രോ വാ​​​ക്‌​​​സി​​​നും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. വാ​​​ര്‍​ഫെ​​​റി​​​ന്‍ പോ​​​ലു​​​ള്ള ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള മ​​​രു​​​ന്ന് ക​​​ഴി​​​ക്കു​​​ന്ന​​​വ​​​ര്‍ ഐ​​​എ​​​ന്‍​ആ​​​ര്‍ 3 ല്‍ ​​​താ​​​ഴെ ആ​​​ണെ​​​കി​​​ല്‍ വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ല. ഡാ​​​ബി​​​ഗ​​​ട്രാ​​​ന്‍, റി​​​വ​​​റോ​​​ക​​​സ്ബാ​​​ന്‍, അ​​​പി​​​ക്‌​​​സ​​​ബാ​​​ന്‍ തു​​​ട​​​ങ്ങി​​​യ മ​​​രു​​​ന്ന് ക​​​ഴി​​​ക്കു​​​ന്ന​​​വ​​​ര്‍ ഒ​​​രു ഡോ​​​സ് മ​​​രു​​​ന്ന്, വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ കോ​​​ള​​​ജ് ഓ​​​ഫ് കാ​​​ര്‍​ഡി​​​യോ​​​ള​​​ജി കേ​​​ര​​​ള ചാ​​​പ്റ്റ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി​​​നോ​​​ദ് തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.