തിരുവനന്തപുരം: പ്രളയ സെസിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെ സാധനങ്ങളുടെ വില ഇന്നുമുതൽ ഒരു ശതമാനം കുറയും. അഞ്ചു ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കുന്ന സാധനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിനും വെള്ളിക്കും 0.25 ശതമാനവുമാണു വില കുറയുന്നത്.
നിലവിൽ 12, 18, 28 ശതമാനം ചരക്കുസേവന നികുതി ഈടാക്കുന്ന സാധനങ്ങൾക്ക് ഈടാക്കുന്ന ഒരു ശതമാനം പ്രളയസെസാണ് ഇന്നുമുതൽ ഒഴിവാക്കുന്നത്. ചെരുപ്പ്, കുട, ബാഗ്, ബിസ്കറ്റ്, ചോക്ലേറ്റ്, കേക്ക്, ഐസ്ക്രീം, 1000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങൾ, മിക്സി, ഫാൻ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സിമന്റ്, പെയിന്റ്, ഹാർഡ് വെയർ ഉത്പന്നങ്ങൾ, നോട്ട് ബുക്ക്, ഷേവിംഗ് ക്രീം, ടൂത്ത് പേസ്റ്റ്, സ്റ്റീൽ പാത്രങ്ങൾ, മാർബിൾ, പൈപ്പ്, ബാത്ത്റൂം ഉപകരണങ്ങൾ, എൽഇഡി ബൾബ്, മെത്ത, എസി, ഗ്രൈൻഡർ, കാർ, സ്കൂട്ടർ, മൊബൈൽ ഫോണ്, കാമറ, സിസിടിവി, കന്പ്യൂട്ടർ, ലാപ്ടോപ്, മോണിറ്റർ, വാഷിംഗ് മെഷീൻ, ടിവി, വാട്ടർ ഹീറ്റർ, പ്രഷർ കുക്കർ, എയർ കൂളർ തുടങ്ങിയവയ്ക്കെല്ലാം വില കുറയും. 2019 ഓഗസ്റ്റ് ഒന്നു മുതലാണ് പ്രളയസെസ് ഏർപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.