വി​ജി​ല​ന്‍​സ് ഫോ​റ​ത്തി​ന്‍റെ മ​റ​വി​ല്‍ ത​ട്ടി​പ്പെ​ന്ന്
Friday, July 30, 2021 1:50 AM IST
കൊ​​​​ച്ചി: സോ​​​​ഷ്യ​​​​ല്‍ ജ​​​​സ്റ്റീ​​​​സ് വി​​​​ജി​​​​ല​​​​ന്‍​സ് ഫോ​​​​റ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് പി.​​​​ടി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ മ​​​​ണി​​​​ച്ചെ​​​​യി​​​​ന്‍ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി ല​​​​ക്ഷ​​​​ങ്ങ​​​​ള്‍ വെ​​​​ട്ടി​​​​ച്ച​​​​താ​​​​യി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് ഒ.​​​ജെ. ജോ​​​​സ​​​​ഫ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു. ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീവ് ക​​​​മ്മി​​​​റ്റി സം​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി.

40,000 പേ​​​​രാ​​​​ണ് ത​​​​ട്ടി​​​​പ്പി​​​​നിരയാ യത്. സോ​​​​ഷ്യ​​​​ല്‍ ജ​​​​സ്റ്റീസ് ഹെ​​​​ല്‍​പ്പിം​​​​ഗ് പ്ലാ​​​​ന്‍ എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ല്‍ ആ​​​​ളു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് 220 രൂ​​​​പ വീ​​​​തം വാ​​​​ങ്ങി അം​​​​ഗ​​​​ത്വം ന​​​​ല്‍​കി​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്.


പി​​​​ന്നീ​​​​ട് ജോ​​​​യി​​​​ന്‍റ് ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ണ്ടാ​​​​ക്കി പ​​​​ണം അ​​​​തി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും സാ​​​​വ​​​​ധാ​​​​നം പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് രീ​​​​തി​​​​യെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു. ത​​​​ട്ടി​​​​പ്പി​​​​നെ​​​​തി​​​​രേ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.