മു​കേ​ഷും മേ​തി​ൽ ദേ​വി​ക​യും വേ​ർ​പി​രി​യു​ന്നു
മു​കേ​ഷും മേ​തി​ൽ ദേ​വി​ക​യും വേ​ർ​പി​രി​യു​ന്നു
Tuesday, July 27, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​നും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ എം. ​​​മു​​​കേ​​​ഷും ഭാ​​​ര്യ മേ​​​തി​​​ൽ ദേ​​​വി​​​ക​​​യും വേ​​​ർ​​​പി​​​രി​​​യാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്നു. വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മേ​​​തി​​​ൽ ദേ​​​വി​​​ക മു​​​കേ​​​ഷി​​​നു വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ഭ​​​ർ​​​ത്താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ൽ മു​​​കേ​​​ഷ് പൂ​​​ർ​​​ണ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നാ​​​ണു നോ​​​ട്ടീ​​​സി​​​ലെ പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. മു​​​കേ​​​ഷി​​​ന്‍റെ സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ഹി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ലെ​​​ന്നും അ​​വ​​ർ വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


2013 ഒ​​​ക്ടോ​​​ബ​​​ർ 24 നാ​​​യി​​രു​​ന്നു മു​​​കേ​​​ഷും ന​​​ർ​​​ത്ത​​​കി മേ​​​തി​​​ൽ ദേ​​​വി​​​ക​​​യു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. ഇ​​​രു​​​വ​​​രു​​​ടെ​​​യും ര​​​ണ്ടാം വി​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ശ​​​സ്ത ന​​​ടി സ​​​രി​​​ത ആ​​​യി​​​രു​​​ന്നു മു​​​കേ​​​ഷി​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ. ഇ​​​രു​​​പ​​​ത്ത​​​ഞ്ചു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ന്ന ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹ ബ​​​ന്ധം പി​​​രി​​​ഞ്ഞ​​​ശേ​​​ഷ​​​മാ​​​ണ് മു​​​കേ​​​ഷ് മേ​​​തി​​​ൽ ദേ​​​വി​​​ക​​​യെ വി​​​വാ​​​ഹം ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.