എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ​ത്തെ ചെ​റു​ക്കും: കെ. ​സു​ധാ​ക​ര​ൻ
എ​സ്എ​ഫ്ഐ​യു​ടെ  അ​ക്ര​മ​ത്തെ ചെ​റു​ക്കും:  കെ. ​സു​ധാ​ക​ര​ൻ
Monday, July 26, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ത​​​ണ​​​ലി​​​ൽ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളെ കു​​​രു​​​തി​​​ക്ക​​​ള​​​മാ​​​ക്കി ആ​​​ധി​​​പ​​​ത്യം ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​ണ് എ​​​സ്എ​​​ഫ്ഐ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ.

എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ കെ​​​എ​​​സ്‌​​​യു നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ എ​​​സ്എ​​​ഫ്ഐ ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മം കൈ​​​യും​​​കെ​​​ട്ടി നോ​​​ക്കിനി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ല. എ​​​സ്എ​​​ഫ്ഐ ഒ​​​ഴി​​​കെ മ​​​റ്റൊ​​​രു വി​​​ദ്യാ​​​ർ​​​ഥിസം​​​ഘ​​​ട​​​ന​​​യ്ക്കും സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ അ​​​തു വി​​​ല​​​പ്പോ​​​കി​​​ല്ല. അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട് കെഎസ്‌യു നേ​​​താ​​​ക്ക​​​ളെ നി​​​ശ​​​ബ്ദ​​​മാ​​​ക്കാ​​​നാ​​​ണു ശ്ര​​​മ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നെ ചെ​​​റു​​​ക്കും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ഇ​​​ടി​​​മു​​​റി​​​ക​​​ൾ എ​​​സ്എ​​​ഫ്ഐ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള മി​​​ക്ക കോ​​​ള​​​ജു​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പോ​​​ലും കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​കി​​​ല്ല. ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യി​​​ലെ ചി​​​ല​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ബി​​​ജെ​​​പി​​​യും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന അ​​​തേ രീ​​​തി​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എ​​​മ്മും വി​​​ദ്യാ​​​ർ​​​ഥിസ​​​മ​​​ര​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.