കേ​ര​ള​ത്തി​ൽ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ക്കു​ന്നു
കേ​ര​ള​ത്തി​ൽ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ക്കു​ന്നു
Monday, July 26, 2021 1:34 AM IST
ചാ​ത്ത​ന്നൂ​ർ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ സാ​ധ്യ​താ പാ​ഠ്യ​പ​ദ്ധ​തി, ഉ​ള്ള​ട​ക്കം, കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി.​അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​നും ചി​കി​ത്സി​ക്കാ​നും നി​ല​വി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ചി​കി​ത്സാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ജ്ഞാ​ന​മു​ള്ള മ​റ്റാ​രു​മി​ല്ല.

ഇ​ത് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ ജോ​ലി​ഭാ​രം വ​ർ​ധി​പ്പി​ക്കു​ക​യും യ​ഥാ​സ​മ​യം മൃ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.​ഡോ​ക്ട​ർ​മാ​ർ​ക്ക് സ​ഹാ​യ​മാ​കു​ന്ന​തോ​ടൊ​പ്പം യു​വ​ജ​ന​ങ്ങ​ൾ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കാ​നും വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.


ഡോ​ക്ട​ർ​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​നും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കും. കേ​ര​ള​ത്തി​ൽ പു​തി​യ വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​രോ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ സ​ഹാ​യി​ക്കാ​ൻ നി​ല​വി​ലുള്ള​ത് ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ്. ഇ​വ​രി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പാ​സാ​യ​വ​രാ​ണ​ധി​ക​വും. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റും ഡ​യ​റി മാ​നേ​ജ്മെ​ന്‍റും പ​ഠി​ച്ച​വ​രെ നി​യ​മി​ച്ച ശേ​ഷം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​രി​ശീ​ല​നം ന​ല്കു​ക​യാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ കു​റ​വാ​യ​തി​നാ​ൽ, സ്വ​കാ​ര്യ ക്ലി​നി​ക് ആ​രം​ഭി​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും. മൃ​ഗ​സം​ക്ഷ​ണ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​റി​യി​ച്ചു.


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.